ജനപ്രിയ പോസ്റ്റുകള്‍‌

2026 ജൂലൈ 2, വ്യാഴാഴ്‌ച

 

രണ്ടു തലമുറകളുടെ മൗനം

“ദേഷ്യം നമ്മളെ രക്ഷിക്കുമോ… ഇല്ലെങ്കിൽ നമ്മളെ തന്നെ ചുട്ടുതീർക്കുമോ?”

അമ്മ ഒരിക്കൽ മന്ദമായി ചോദിച്ചിരുന്നു. അന്ന് എനിക്ക് അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല.

എന്റെ ബാല്യം—അച്ഛന്റെ ശബ്ദം നിറഞ്ഞ ഒരു വീട്.
അമ്മയുടെ മൗനം അതിൽ പതിഞ്ഞ ഒരു നിഴൽ.
അവൾ പലപ്പോഴും ചിരിക്കുമായിരുന്നു… പക്ഷേ ആ ചിരി അവളുടെ കണ്ണുകളിലേക്ക് എത്താറില്ല.

“സ്ത്രീകൾ സഹിക്കണം,” അച്ഛൻ പറഞ്ഞിരുന്നു.
ആ വാക്കുകൾ അമ്മയുടെ ജീവിതമായി മാറി.

കാലം കടന്നു. ഞാൻ വളർന്നു.
അമ്മയെ പോലെ ആകരുതെന്ന് ഞാൻ തീരുമാനിച്ചു.

പക്ഷേ ജീവിതം എന്നെ വീണ്ടും അതേ കഥയിൽ എത്തിച്ചു.

വിവാഹം കഴിഞ്ഞപ്പോൾ, ഭർത്താവിന്റെ ശബ്ദത്തിൽ ഞാൻ അച്ഛനെ കേട്ടു.
അവന്റെ നോട്ടത്തിൽ അതേ അധികാരം… അതേ അവഗണന.

ഒരു ദിവസം, അച്ഛനും ഭർത്താവും ഒരുമിച്ച് ചിരിച്ചു സംസാരിച്ചു.
അവരുടെ ചിരിയിൽ ഒരു കൂട്ടുകെട്ട് ഉണ്ടായിരുന്നു—
സ്ത്രീകളെ താഴെയിട്ട് നിർത്തുന്ന ഒരു കൂട്ടുകെട്ട്.

ആ ദിവസം, എന്റെ ഉള്ളിൽ എന്തോ പൊട്ടിത്തെറിച്ചു.

ഞാനും അമ്മയും ഒരേ പോലെ ദേഷ്യത്തോടെ ജീവിക്കാൻ തുടങ്ങി.
അമ്മയുടെ മൗനം മാറി—അത് കത്തുന്ന ദേഷ്യമായി.
എന്റെ ഭയം മാറി—അത് വെറുപ്പായി.

പക്ഷേ ആ വെറുപ്പ്… നമ്മളെ സ്വതന്ത്രമാക്കിയില്ല.
അത് നമ്മളെ അകത്തേക്ക് കൂടുതൽ അടച്ചു.

ഒരു രാത്രി, ഞങ്ങൾ രണ്ടുപേരും മിണ്ടാതെ ഇരുന്നു.
വീട്ടിൽ വീണ്ടും വാക്കുകളുടെ കുത്തുകൾ.
അച്ഛനും ഭർത്താവും—ഒരേ ശബ്ദം.

അപ്പോൾ അമ്മ എന്റെ കൈ പിടിച്ചു.

“നമ്മൾ ഇവരെ പോലെ ആവരുത്…” അവൾ പറഞ്ഞു.
“ദേഷ്യം നമ്മളെ തിന്നുകളയരുത്… നമ്മൾ ജീവിക്കണം.”

ആ വാക്കുകൾ എന്റെ ഉള്ളിൽ പതിഞ്ഞു.

അടുത്ത ദിവസം, ഞങ്ങൾ ഒരുമിച്ച് ഒരു തീരുമാനമെടുത്തു.

ഞങ്ങൾ അവരെ വിട്ടുപോയി.

വെറുപ്പുകൊണ്ടല്ല…
ജീവിക്കാൻ.

കാലം എടുത്തു. മുറിവുകൾ മാറാൻ സമയം എടുത്തു.
പക്ഷേ ഞങ്ങൾ ശ്വാസം എടുക്കാൻ പഠിച്ചു.

ഒരു ചെറിയ വീട്ടിൽ…
ആദ്യം മൗനം ഇല്ലായിരുന്നു.
ഭയം ഇല്ലായിരുന്നു.

ഒരു ദിവസം അമ്മ ചിരിച്ചു—
ഈసారి, ആ ചിരി അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു.

അപ്പോൾ എനിക്ക് മനസ്സിലായി—
വെറുപ്പ് നമ്മളെ മോചിപ്പിക്കുന്നില്ല…
പക്ഷേ ധൈര്യം മോചിപ്പിക്കുന്നു.

ഞങ്ങൾ ദേഷ്യക്കാരല്ലായിരുന്നു…
ഞങ്ങൾ ജീവിക്കാൻ പഠിച്ച സ്ത്രീകളായിരുന്നു.

 

മുന്ജന്മത്തിന്റെ നിഴൽ

എനിക്ക് 35 വയസായിരുന്നു. ജീവിതം ഒരു പതിവ് പോലെ ഒഴുകിക്കൊണ്ടിരുന്ന കാലം. ആ ദിവസമാണ് ഞാൻ അവനെ കണ്ടത്—60 വയസ്സുള്ള ഒരു സന്യാസി വാര്യൻ. ക്ഷേത്രത്തിന്റെ പഴയ വടക്കേ ഗോപുരത്തിന് സമീപം ഇരുന്ന് ജപമാല ചുരുട്ടിക്കൊണ്ടിരുന്നു.

ആദ്യ കാഴ്ചയിൽ തന്നെ ഒരു അപരിചിതമായ പരിചയം എന്റെ മനസിൽ നിറഞ്ഞു. അവന്റെ കണ്ണുകൾ… അവിടെ ഒരു പഴയ ഓർമ്മയുടെ തിളക്കം. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ, പക്ഷേ എനിക്ക് വളരെ അടുത്തവൻ.

“നീ എന്നെ അറിയുന്നവളാണ്,” അവൻ പറഞ്ഞു.
അവന്റെ ശബ്ദം കേട്ട നിമിഷം തന്നെ, എന്റെ ഉള്ളിൽ എന്തോ തകർന്നു വീണു.

ആ ദിവസത്തിന് ശേഷം ഞാൻ പതിവായി ക്ഷേത്രത്തിൽ പോകാൻ തുടങ്ങി. അവനോടൊപ്പം ചില നിമിഷങ്ങൾ ചിലവഴിക്കാൻ മാത്രം. ഞങ്ങൾ അധികം സംസാരിച്ചില്ല. എന്നാൽ നിശബ്ദതയിലും ഒരു ബന്ധം ഉണ്ടായിരുന്നു—വാക്കുകളെക്കാൾ ശക്തമായത്.

ഒരു ദിവസം ഞാൻ ചോദിച്ചു, “ഇത് എന്താണ്? ഞാൻ നിങ്ങളെ ഇങ്ങനെ എന്തുകൊണ്ട് അനുഭവിക്കുന്നു?”

അവൻ ചെറുതായി പുഞ്ചിരിച്ചു.
“ചില ബന്ധങ്ങൾ ഈ ജന്മത്തിൽ തുടങ്ങുന്നതല്ല. അത് മുൻജന്മങ്ങളിൽ നിന്നാണ് വരുന്നത്,” എന്ന് പറഞ്ഞു.

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവനെ പ്രണയിച്ചുവോ? അതോ ഒരു പഴയ ജീവിതത്തിന്റെ നിഴലിനെയോ?

കാലം കടന്നു. ഒരു പ്രഭാതത്തിൽ ഞാൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ, അവൻ അവിടെ ഇല്ലായിരുന്നു. ആരോ പറഞ്ഞു—അവൻ യാത്രയായി. എവിടെയെന്ന് ആരും അറിയില്ല.

ഞാൻ ഗോപുരത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. കാറ്റ് മെല്ലെ വീശി. അവന്റെ ശബ്ദം പോലെ തോന്നി—
“ബന്ധങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല…”

ആ ദിവസം ഞാൻ മനസ്സിലാക്കി—
ചില പ്രണയങ്ങൾ നമ്മളെ സ്വന്തമാക്കാൻ വരുന്നതല്ല. നമ്മളെ സ്പർശിച്ച്, ഒരു ഓർമ്മയായി മാറാൻ മാത്രമാണ് വരുന്നത്.

2026 ജൂൺ 27, ശനിയാഴ്‌ച

മഞ്ചൂന്റെ അടുക്കള

 മഞ്ചൂന്റെ അടുക്കള 

----------------------------------

ഞാൻ തുടർച്ചയായി എഴുതുന്നതാണല്ലോ മഞ്ചൂന്റെ അടുക്കള.


"ഞാനിവിടെ ഉള്ളൂർ മഞ്ചൂന്റവിടെ നിക്കണ്". 

എന്നെ വിവാഹം ഉറപ്പിച്ച നാൾ മുതൽ കേൾക്കാറുള്ളതാണ് 


വിവാഹത്തിന് മുൻപ് ഒരു  ദിവസം എന്നെ അവിടെ കൊണ്ട് പോകുകയും ചെയ്തു .

 മഞ്ജു ഇയാളുടെ കുഞ്ഞമ്മയുടെ മോൾ  ആണ് ഒരേ  പ്രായക്കാർ  ആണ്. രണ്ടുപേരും 35  വയസിൽ കൂടുതൽ പ്രായം   ഉള്ളവർ ആണ് . വലിയ  അടുപ്പം ആണ് . സഹോദരി ആണ് . അവൾക്കും ഉണ്ട് രണ്ടു സഹോദരന്മാർ.   കല്യാണം കഴിഞ്ഞവർ.  ഒരേ വീട്ടിൽ താഴത്തെ ഭാഗത്ത് താമസിക്കുന്നു. 


വിവാഹം ഉറപ്പിക്കുന്ന സമയത്ത് ഇയാൾ പറഞത്   ബ്ലൂ ഡാർട്ട് കമ്പനിയിൽ    ഡ്രൈവർ എന്നാണ് . 

 ആ സമയം ഇയാൾഅവിടെ  ഡ്രൈവർ അല്ലായിരുന്നു.  പണ്ടെങ്ങാണ്ടു  അവിടെ  ജോലി ചെയ്തിട്ടുണ്ട് എന്ന് മാത്രം . 

എന്നെ കല്യാണം ഉറപ്പിക്കുന്ന സമയത്തിൽ  ഇയാൾക്ക് ജോലി ഇല്ലായിരുന്നു  എന്നതാണ്  വാസ്തവം.  വിഹാഹം ഉറപ്പിച്ചു കഴിഞ്ഞു ഇയാൾ മൈത്രി എന്ന  ഒരു ചാരിറ്റബിൾ സംഘടനയിലെ ഡ്രൈവർ ആയി  അത് 3 മണിക്കൂറിൽ  അധികം  ജോലി ഇല്ല . മെഡിക്കൽ കോളേജിലെ ക്യാൻസർ രോഗികൾക്ക്   ഫുഡ് കൊണ്ട് കൊടുക്കേണം  . പിന്നീടുള്ള സമയം  ഫ്രീ ആണ്.  

രാവിലെ എഴുന്നേറ്റു വട്ടിയൂർക്കാവിൽ നിന്നും  ഉളളൂരിലെ മഞ്ജുവിന്റെ  വീട്ടിൽ പോകും  പിന്നെ  അവിടെ നിന്നും തിരിച്ചു തിരുമലയോ മറ്റോ  ആണ് മൈത്രിയുടെ  ഫുഡ് എടുക്കേണ്ടത് ,  അവിടെ ചെന്ന്  ഫുഡ് എടുത്തു  അവരുടെ  വണ്ടിയിൽ   ( ആംബുലൻസ് ) മെഡിക്കൽ കോളേജിൽ  കൊടുക്കും. വീണ്ടും ഫുഡ് കൊടുത്തു കഴിഞ്ഞു കുറച്ചു നേരം ഉള്ളൂരിൽ മഞ്ചൂന്റെ  വീട്ടിൽ ഇരിക്കും പിന്നീട് ആംബുലൻസ് കൊണ്ട് പോയി മൈത്രിയിൽ  ഏൽപ്പിക്കും പിന്നെയും അയാളുടെ ബൈക്കും എടുത്ത്  മഞ്ചൂന്റെ വീട്ടിൽ പോയിരിക്കും. ഇതായിരുന്നു അക്കാലത്തെ ദിനചര്യ . മൊബൈൽ റീചാർജ് വട്ട ചെലവ് ജീവിതം . no other ജീവിത ചിന്ത.  


കർത്താവേ 35 വയസുള്ള  ഒരാൾക്ക്  വെറുതെ  ഇരിക്കാൻ  സമയമോ  ? 


ഞാൻ പറഞ്ഞല്ലോ  ഇയാൾക്ക് നല്ല ബുദ്ധിയും സമർഥ്യവും  ഉണ്ട്. 


 എന്റെ കയ്യിൽ നല്ല ജോലിയും , ഇനി ഇയാൾക്കു ജോലി കൊടുക്കാൻ സാധ്യതയും ഉണ്ട്.  ഇയാളെ നന്നാക്കി എടുക്കാവുന്നതേ   ഉള്ളൂ . 


മഞ്ജുവിന്റെ  വീടിനു താഴത്തെ ഭാഗത്ത്  രണ്ടു സഹോദരന്മാരും കുടുംബവും അച്ഛനും അമ്മയും താമസിക്കുന്നു.  മഞ്ജുവും രണ്ടു കുട്ടികളും മുകളിൽ . ഭർത്താവ്   ചന്തു വിദേശത്ത്  ആണ് .  അടുക്കള, ബെഡ്‌റൂം ,  ബാത്രൂം  എല്ലാം ഒരിടത്ത് തന്നെ സെപറേറ്റ് ചെയ്തിട്ടില്ല. 


ഞാനും ജ്യോതിഷും  പലപ്പോഴും കണ്ടു മുട്ടാറുണ്ടെന്നു പറഞ്ഞല്ലോ . പലപ്പോഴും ഇവൾ വിളിക്കും " എടാ വാടാ,  ഇത് ചെയ്തു താടാ.  മോളുടെ സ്റ്റഡി ടേബിൾ വാങ്ങിച്ചു കൊണ്ട് താടാ. . ടൂ വീലർ ഓടിക്കാൻ  കൂടെ വാടാ . 


ജനറൽ ഹോസ്പിറ്റലിന് സമീപം  ഗോവിന്ദൻസ് ഹോസ്പിറ്റലിൽ റൂം എടുത്തിട്ടു മോളേം കൊണ്ട് ഇവള് കിടക്കുന്നു . കുഞ്ഞമ്മ വീട്ടിൽ പോകുമ്പോൾ ഇയാൾ പോയി കൂട്ട്   കിടക്കുന്നു. ഫുഡ് വാങ്ങാൻ ഓടുന്നു .

 

" മഞ്ഞൂന്റെ സഹോദരന്മാർ?' ഞാൻ ചോദിച്ചു.    കൃത്യമായ മറുപടി ഒന്നും കിട്ടിയില്ല . 

അക്കാലങ്ങളിലോ കല്യാണം കഴിഞ്ഞു വളരെ നാളുകളോളമോ ( വീട് മാറി വാടകയ്ക്ക് പോകുന്നത് വരെയുമോ . എന്നോട് കള്ളം കാണിച്ചു വരെ  ഉള്ളോരിൽ പോകുന്നു  എന്ന്  എനിക്ക് തെളിവ് കിട്ടുന്നത് വരെയും)  ഇതൊന്നും എനിക്ക്  കരട് ആയിരുന്നില്ല. 


കുഞ്ഞമ്മയ്ക്കു ഇയാൾ എപ്പോഴും  അവിടെ ചെല്ലുന്നതു വലിയ ഇഷ്ടമാണ് . കാരണം അവളുടെ മോൾക്ക് കുടുംബ ജീവിതവും കിട്ടും  ഉപകാരങ്ങൾക്കു ഇവനെയും കിട്ടും . അവളുടെ മറ്റു രണ്ടു ആൺ മക്കളുടെ കുടുംബ ജീവിതത്തിനെ ബാധിക്കുകയുമില്ല . 

ജ്യോതിഷിന്റെ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഈ കുഞ്ഞമ്മയും , കുഞ്ഞമ്മയുടെ മാപ്ലയും ആണ്. 


 കല്യാണം കഴിഞ്ഞു കുറെ നാളുകൾ കഴിഞ്ഞു    ഇയാൾ നേരത്തെ വരാൻ തുടങ്ങി .

"എന്ത് പറ്റി ഇപ്പൊ,നേരത്തെ ?" 

"ഉള്ളൂരിൽ പോകാറില്ല ?"

" അത് ചന്തു വന്നു. അവൻ വന്നാൽ ഞാൻ പോകാറില്ല ." 

"മനസ്സിൽ ആയില്ല " 

" ചന്തു അളിയൻ വന്നാൽ അയാൾ പോകുന്ന്തു വരെ ഞാൻ മഞ്ചൂന്റെ അടുത്ത് പോവൂല "

" അല്ല , അളിയൻ ഗൾഫിൽ നിന്നും വന്നല്ലോ . മഞ്ജു ഒന്നും  കൊടുത്തയച്ചില്ലേ " 

" ഇല്ല "


. ആങള ലേബലിൽ   വീട്ടിൽ കേറ്റി ഇരുത്തി അത്യാവശ്യ ഉപകാരങ്ങൾ ചെയ്യിപ്പിച്ചു ചുണയുള്ളവളുമാർ  കുട്ടികളെ വളർത്തും കുടുംബം  നടത്തും . വിദേശത്തു ഇരിക്കുന്ന ഭർത്താക്കന്മാർക്കും  ഇത്തരം ഡെഡിക്കേറ്റഡ് ആങ്ങളമാർ  ആശ്വാസം  തന്നെയാണ്  . 


ഞാൻ SATആശുപത്രയിൽ മാസങ്ങളോളം അഡ്മിറ്റ് ആയിരുന്നു.


അന്ന് അയാളുടെ മുഖത്ത് വലിയ സംഹട്ടശവും പ്രസന്നതയും കണ്ടു . ഞാൻ ചോദിച്ചു എന്താണ്‌  ഇത്ര വലിയ സന്തോഷം .

ഇന്ന് ഞാൻ ഇന്ന് വയ്ക്കു രുചിയായിട്ടു  കുളിച്ചു . 

അതിനിത്ര സന്തോഷം എന്തിനാ ? സത്യത്തിൽ ഇയാൾ കുളിക്കുക എന്നത്  എന്നെ സംബന്ധിച്ചും വലിയ സന്തോഷം ഉള്ള കാര്യം തന്നെയാണ് . അത് എന്താണെന്ന് പിന്നീട് പറയാം .  


കാര്യം ഇത്രയേ ഉള്ളൂ . മഞ്ജുവിന്റെ അനിയന്റെ ഭാര്യയുടെ കല്യാണത്തിന് തലേ ദിവസമേ അനിയന്മാരും കുടുംബവും  , അച്ഛനും അമ്മയും  എല്ലാരും പോയത്രേ , അത് കൊണ്ട് വിശാലമായി കുളിക്കാൻ പറ്റി .


ഈ വിഷയങ്ങൾ എങ്ങനെയാണ് എന്റെ വിഷയം ആകുന്നത് എന്നല്ലേ ?

ഇതിൽ വലിയ ഒരു അപകടം എന്നെ സംബന്ധിച്ച്  ഉണ്ട് . മറ്റുള്ളവരെ സംബന്ധിച്ചു ഒരു വിഷയവും ആകേണമെന്നില്ല .


" എടാ ചെയ്തു താടാ .. ഇത് ചെയ്യെടാ .. അത് ചെയ്യെടാ .. " ഇത് ഞാൻ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കണം.  അതും ടോൺ ....ഇതിൽ അങ്ങ് സെറ്റ് ആയി പോയി . 


ഈ ടോൺ ആണ്  എനിക്കത്ര വശമില്ലാത്തതു .


വീട്ടിനകത്ത് കയറി ഇറങ്ങി നിരങ്ങി ഉപകാരം ചെയ്ത്, ചെയ്തു സെറ്റ് ആയി പോയവരെ കൊണ്ട് ഉത്തരവാദിത്തം എന്ന മല ചുമപ്പിക്കാൻ ശ്രമിച്ചാൽ നമ്മുടെ ശരീരം കെട്ടു പോകും എന്നുള്ളതിൽ കവിഞ്ഞു പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല എന്ന് എന്റെ ജീവിതം പഠിപ്പിച്ചു .


മറ്റു ചിലതു എന്താണെന്നു വച്ചാൽ , ഇയാളുടെ 'അമ്മ നിരന്തരം പുലമ്പി കൊണ്ടിരിക്കുന്ന ആൾ ആണ് . ചിലപ്പോൾ ഒക്കെ ഈ ആങ്ങള കഥ പിറുപിറുപ്പോടെ അവർ പറയും . അവർക്കു കിട്ടേണ്ട പരിഗണയെ ചൊല്ലിയുമാകാം ഒറ്റയ്ക്കിരുന്നു ഇത്തരത്തിൽ അവർ പുലമ്പി കൊണ്ടിരുന്നത് . 


" എന്തിനാണ് ഇങ്ങനെ വീടുകൾ തോറും  കയറി ഇറങ്ങി അവിടെയും ഇവിടെയും ഇരുന്നു ടൈം വേസ്റ്റ് ചെയ്യുന്നത് . നിങ്ങൾക്കു അധികം സമയം കിട്ടുന്നെങ്കിൽ , പട്ടണത്തിലെ റോഡുകൾ തോറും കാൽനടയായി വെറുതെ നടക്കൂ , കനകക്കുന്നിലോ  , മ്യൂസിയലോ ചെന്നിരുന്നു മനുഷ്യരെ വായി നോക്ക് ." ആവർത്തിച്ചു അയാളോട് പറഞ്ഞു .   അതിലെ " വായ് നോക്ക്"  എന്ന് പറഞ്ഞ  ഭാഗം മാത്രം ഇപ്പോഴും കൃത്യമായി ചെയ്യുന്നുണ്ട് . 


ജോലിയ്ക്കു എന്നും പറഞ്ഞു പോയിട്ട് മഞ്ചൂന്റെ അടുക്കളയിൽ തന്നെയാണോ ഇപ്പോഴും ഇരുപ്പ് എന്നെനിക്കറീല ,  ഇപ്പോഴും നേരം വെളുത്ത് പോകും , രാത്രി ഒരു മണിക്കൊക്കെ ആണ് തിരികെ കയറി വരുന്നത്  . ക്യാഷ്  നഹി നഹി . ജോലിക്കു പോയാലേ ക്യാഷ് വരൂ . 


ഇയാളുടെ അമ്മയുടെ  കൂട്ടുകാരി ആയ അംഗനവാടി   ടീച്ചർ ഇയാളുടെ 

അമ്മ വഴി   എപ്പോഴും  ഇവൾക്ക്  അമൃതം പൊടി കൊടുത്തയക്കും . ആ ചുവടു പിടിച്ചു  എന്റെ കുഞ്ഞിന് കിട്ടിയ അമൃതം പൊടി പോലും ഈ നാറി അവൾക്കു കൊണ്ട് കൊടുത്തു.  


" എടാ നാളെ ലീവ് എടുക്കോ ? നമുക്ക് മേലത്ത് മേലെ വസ്തൂന്റെ കാര്യത്തിന്.."  പിന്നെയെങ്ങോട്ടുള്ള വോയിസ് ക്ലിപ്പുകൾ ഒക്കെയും മേലത്ത് മേലെ  വസ്തു കച്ചവട യാത്രകൾ തന്നെ .  


കുടുംബ ജീവിതത്തിനായി വാടകയ്ക്ക്  വീടെടുത്ത് താമസിച്ചതിനു ശേഷവും "ആങ്ങള ഡൂട്ടി വിട്ടില്ല"  എന്ന് തെളിയിക്കുന്നതായിരുന്നു ആ വോയിസ് ക്ലിപ്പുകൾ . ഇവളുടെ  ആങ്ങളമാർ വസ്തു കച്ചവടത്തിനു വരൂലേ, അല്ലെങ്കിൽ ഇവന്റെ അനിയനെ വസ്തു കച്ചവടത്തിത്തന്  കൂട്ടിയാൽ കൂടൂലെ? 


ഭാര്യ പോകേണ്ട പലയിടങ്ങളിലും  അയാൾ .......  ബാക്കി അയാൾക്ക്‌ മനസ്സിൽ ആകും  . കേസ് പുലിവാലുകൾ ഉള്ളതിനാൽ ചില ഭാഗങ്ങൾ ഒഴിവാക്കുന്നു.  

ഒരു കാര്യം അയാൾ തുറന്നു പറഞ്ഞിട്ടുണ്ട് .

" നിന്നെക്കാളും ജീവൻ എനിക്ക് മഞ്ജു തന്നെയാ നീ പോയി ഊമ്പി കൊട് "


ഇക്കാര്യത്തിൽ ഞാൻ ആർക്കു ഊമ്പി കൊടുക്കാൻ .


ഇയാൾ കിടപ്പിലാകുമ്പോൾ കിടക്കാൻ  മഞ്ചൂന്റെ അടുക്കളയിൽ ബെഡ് ബുക്ക് ചെയ്തിട്ടിട്ടു അഹങ്കാരം കാണിക്കുന്നു . ഞാൻ വായും പൂട്ടി നടക്കേണ്ടതായിരുന്നു . 


വല്ലാത്ത പെണ്ണുങ്ങൾക്ക് ഉപകാരങ്ങൾ  ചെയ്തു ജീവിതം തള്ളി നീക്കുന്നവന്മാരെ  കുടുംബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ചെയ്തു ജീവിക്കാൻ പരിശീലിപ്പിക്കരുത് , പഠിപ്പിക്കുന്നവരുടെ ശരീരം കേടാകും, അവന്മാർ ഉഡായിപ്പുകൾ കാണിച്ചങ്ങനെ  സേഫ് ആയിരിക്കും  എന്നാണ് എന്റെ ജീവിത അനുഭവത്തിലൂടെ പറയാൻ ഉള്ളത് .


 അവന്മാർ "മഞ്ചൂന്റെ അടുക്കളകളി"ൽ "ആങ്ങള ഡൂട്ടി"  ചെയ്തു ജീവിതം തീർത്തോട്ടെ എന്ന് ചിന്തിച്ചു തള്ളി കളയുക.  

#ജീവിതാനുഭവം

#മഞ്ചൂന്റെഅടുക്കള

2026 മേയ് 29, വെള്ളിയാഴ്‌ച

 തന്നെ ഉപയോഗിക്കേണ്ടിയിരുന്നു .

അക്കാര്യത്തിൽ ബുദ്ധിക്കേടുകൾ പലതും എൻ്റെ വശത്ത് തന്നെ.
വിവാഹത്തിന് മുൻപുള്ള ജീവിതവും ശേഷമുള്ള ജീവിതവും കയ്പേറിയതു തന്നെ .
എങ്കിലും വിഹാഹ ശേഷമുള്ള ജീവിതം ഞാൻ എന്ന വ്യക്തിയെ സംപൂർണമായും കൊന്നു കളഞ്ഞിരിക്കുന്നു.
പലതവണ എഴുതിയതാണ്. ഏറെ പേജുകൾ എഴുതി വഴിയിൽ കളഞ്ഞു . ഒന്നുമേ പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല .
സുഹൃത്തിനു വോയിസ് നോട്ട് അയച്ചു കൊടുത്തു ക്യാഷ് കൊടുത്തു എഴുതിപ്പിച്ചു . അതും പൂർത്തീകരിക്കാൻ ആയില്ല.
അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നപ്പോൾ പകുതി ജീവനും കൊണ്ട് പായേണ്ടിയിരുന്നു. ഇന്നെന്റെ തലയ്ക്കു മീതെ നിറഞ്ഞു നിൽക്കുന്ന വെള്ളം , വലിയ ഒരു കടൽ ആണത്. നിറയെ മലിന്യങ്ങൾ നിറഞ്ഞ കടൽ .
ഇവിടെ ഞാൻ ഒരു കയ്യുയർത്തി വച്ചിരിക്കുന്നു . മക്കൾ, തളർന്നു പോയ എൻ്റെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു . കൈ തളർന്നു പോകും . കുഞ്ഞുങ്ങൾ ഈ മാലിന്യ കടലിൽ തന്നെ വീണു പോകും അവരും ഇത് നീന്തി കടക്കാൻ ആകാതെ ഉഴറി പോകും,
ഒഴുക്കി കളയേണ്ടതുണ്ട് . ഈ മലിന കടലിലെ ജലം ഒഴുകി പോകാൻ എത്ര നാൾ എടുക്കുമെന്നെനിക്കു അറിയില്ല.
എങ്കിലും എഴുതി തുടങ്ങുന്നു.
വലിയൊരു കൂട്ടം
ആക്രമിക്കാൻ വന്നേയ്ക്കാം . ഇത് വരെ വന്നതിനും അപ്പുറത്തേയ്ക്ക് ഒന്നും വരാനില്ല .
2014 മാർച്ച് മുതൽ 2026 വരെയുള്ള എൻ്റെ ജീവിത കാലഘട്ടം ആണ് എഴുതി തുടങ്ങുന്നത് . ആരും വായിക്കാന് അല്ല . ഉപദേശങ്ങൾ സ്വീകരിക്കാൻ അല്ല , മനസ്സിൽ നിന്നും ഒഴുക്കി കളയേണ്ടതിനു മാത്രം.
മരണം അല്ലെ അവസാന വാക്ക് !

 മൂന്നു മാസം

--------------------
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസത്തിനു ശേഷം അയാൾ എന്നെ തൊട്ടില്ല.
എന്നോട് താല്പര്യമേ ഇല്ല. പകൽ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്ക് ഒരു 'മൈത്രി' ചാരിറ്റബിൾ ടീമിന്റെ ഫുഡ്‌ കൊണ്ട് കൊടുക്കുക മാത്രം ആയിരുന്നു അയാളുടെ ജോലി വെറും രണ്ട് മണിക്കൂർ ജോലി. രണ്ടു മണിക്കൂർ ജോലി ചെയ്തു എന്ത് വരുമാനം കിട്ടും? അയാൾക്കത് മതിയായിരുന്നു.
മെഡിക്കൽ കോളേജിൽ ഫുഡും കൊടുത്തിട്ട് ഉള്ളൂറിൽ കുഞ്ഞമ്മയുടെ മകളുടെ വീട്ടിൽ കയറി ഇരിക്കും. വൈകിട്ട് തിരികെ വരും. വീട്ടിൽ വന്നു കഴിഞ്ഞു വൈകിട്ട് പുറത്ത് പോയി പാതി രാത്രി കയറി വരും.
അമ്മ എടുത്തു വച്ചയ്ക്കുന്ന ഭക്ഷണം കഴിക്കും കിടന്നുറങ്ങും.
"ഞാൻ ദേഹം കഴുകിയിട്ടു ഇപ്പോൾ വരാം ഉറങ്ങല്ലേ" ഒരു ദിവസം രാത്രി ഞാൻ അങ്ങോട്ട് പറഞ്ഞു. പക്ഷെ ഞാൻ ദേഹം കഴുകി തിരിച്ചു വന്നപ്പോൾ നിരാശ ആയിരുന്നു ഫലം.
ഞാൻ അയാളെ ഉറക്കത്തിൽ ശല്യം ചെയ്തു അയാൾ എന്നെ തള്ളി മാറ്റി തറയിൽ കിടന്നുറങ്ങി.
ഞാൻ ആകെ കൺഫ്യൂസ് ആയിരുന്നു.
28 ദിവസം കഴിഞ്ഞപ്പോൾ പ്രഗ്നൻസി ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ്.
പിന്നെയും ഒരു തവണ. ഒരു മാസം കഴിഞ്ഞു . ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ്.
അന്നു ഒരു ദിവസം കൂടി അയാൾ മുൻകൈയ്യെടുത്തു.
മൂന്നാം മാസം ഗർഭിണിയായി.
മൂന്ന് മാസം മൂന്നു തവണ.
പിന്നീട് അയാൾ ഹാളിൽ അമ്മയുടെ മുറിയുടെ വാതിൽക്കലോട് ചേർന്ന് കിടപ്പ് മാറ്റി.
മുൻപ് മുറിയിൽ ആയിരുന്നപ്പോൾ, അയാൾ തറയിൽ കിടക്കുമ്പോൾ പല ദിവസങ്ങളിലും സ്വയംഭോഗം ചെയ്തു കിടക്കുന്നത് അരണ്ട വെളിച്ചത്തിൽ ഞാൻ നോക്കി കിടക്കുകയായിരുന്നു.
ആ ദിവസങ്ങളൊന്നിൽ അയാൾ ഒരു സെക്സ് മൂവി കാണിച്ചു തരാൻ ശ്രമിച്ചു. ഇപ്പോൾ പയ്യൻമാർ പോസ്റ്റിന്റെ അവിടുന്ന് ഷെയർ ചെയ്തു തന്നതാണ് കണ്ട് നോക്ക്.
"ഓ porn ക്ലിപ്പുകൾക്ക് വേണ്ടിയാണോ പോസ്റ്റിന്റെ മൂട്ടിൽ പോകുന്നത്. എന്റെ ഫോൺ നല്ല features ഉള്ളതാണ്. അതിൽ നിങ്ങൾക്ക് ആവശ്യമുള്ള ക്ലിപ്പുകൾ ഡൌൺലോഡ് ചെയ്തു കണ്ടോളൂ.
എന്തിനാണ് ഇതിനോക്കെ വേണ്ടി ഓടി നടക്കുന്നത്.? ഞാൻ അയാളോട് പറഞ്ഞു കുടുംബ ജീവിതത്തിനു അകത്തു ഇത്തരം വീഡിയോ പാടില്ല. എന്നുള്ള രീതിയിലും ആയിരുന്നു എന്റെ സംസാരം.
Sex പടങ്ങൾ എനിക്ക് അറപ്പ് ആയി തോന്നുന്നത് എന്റെ പെന്തികോസിന്റ കുഴപ്പം ആണെന്നായിരുന്നു പുള്ളിയുടെ പക്ഷം.
മറ്റുള്ള പെണ്ണുങ്ങൾക്കൊന്നും ഇതൊന്നും കുഴപ്പമില്ല എന്ന് ഇയാൾ ഉറപ്പിച്ചു പറഞ്ഞു.
"ഞങ്ങൾ സോണി എറിക്‌സൻ ഫോണിൽ porn വീഡിയോയും കണ്ടു ഇതൊക്കെ ചെയ്തു കിടന്നിട്ടുണ്ട് " അയാൾ ഒരു തവണയേ ഇത് പറഞ്ഞിട്ടുള്ളൂ.
"ഞങ്ങളോ, അതാര്? ' "കൂട്ടുകാരൊക്കെ പറഞ്ഞു കെട്ടിട്ടുള്ളതാണ് " അയാൾ പറഞ്ഞോഴിഞ്ഞു.
ഇയാളുടെ അമിതമായ പോൺ വീഡിയോ കാണൽ എന്റെ തൊഴിൽ ഇടത്തെ പോലും ബാധിച്ചിട്ടുണ്ട്. വഴിയേ പറയാം.
ഇപ്പോൾ എന്റെ പുതിയ ഫോണിൽ അയാളുടെ മെയിൽ ഐഡി ഉപയോഗിച്ച് ആണ് set ആക്കിയതെന്നു പറഞ്ഞല്ലോ.
ചറ പറ നോട്ടിഫിക്കേഷൻ വരുന്നു.
ഹിസ്റ്ററി നോക്കിയപ്പോൾ! എപ്പോഴും ഇത് തന്നെ കണ്ടോട്ടിരിക്കാൻ ഇയാൾക്ക് ഒരു ദിവസത്തെ സമയം മതിയാകുമോ?
വിവാഹം കഴിഞ്ഞു 12 വർഷമായി കുഞ്ഞുങ്ങൾ വളർന്നു വരുന്നു.
ഡാൻസർ ആണെന്ന് കേട്ടിട്ടുണ്ട്. നല്ലൊരു പടം വരപ്പുകാരൻ ആണ് എന്ന് എനിക്കറിയാം.
ഇൻസ്റ്റഗ്രാംമിൽ ഒരൊറ്റ ആര്ടിസ്റ്റിനെ ഫോളോ ചെയ്തിട്ടില്ല. നല്ല വീഡിയോ ഒന്നും സേവ് ചെയ്തിട്ടില്ല.
ഇത്രയധികം പെണ്ണുങ്ങൾ തുട കാണിച്ചു സാമ്പദിക്കുന്നുണ്ടല്ലോ എന്ന് ഇയാളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സേവിങ്സ് കണ്ടാണ് ഞാൻ ഞെട്ടി പോയത്.
ഇയാളുടെ പോൺ വീഡിയോ അഡിക്ഷൻ ആയി ബന്ധപ്പെട്ട് ഒത്തിരി അടി വഴക്ക് നടന്നിട്ടുണ്ട്.
ഒറ്റയ്ക്കായിരിക്കുമ്പോൾ എന്ത് ചിന്തിക്കുന്നുവോ നമ്മൾ അതു തന്നെ ആയി തീരും.

 മടത്തറ ശോഭ

------------------
വിവാഹം കഴിഞ്ഞ 2014 മുതൽ 2022 ഏപ്രിൽ മാസം വരെയും ഇയാൾ ആഹാരത്തിനോ ചിലവിനോ എന്ന് പറഞ്ഞു ഒരു രൂപ പോലും എൻ്റെ കയ്യിൽ തന്നിട്ടില്ല.
2015 ൽ ഗര്ഭധാരണത്തോടനുബന്ധിച്ചു മൂന്നു മാസത്തോളം SAT ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ആശുപത്രി ചെലവുകൾ എല്ലാം ഞാനും എൻ്റെ അമ്മയും മാത്രമാണ് വഹിച്ചിരുന്നത്.
ബാഗിൽ നിറയെ അയാളുടെ 'അമ്മ കൊടുത്തയച്ച തിളപ്പിച്ചാറ്റിയ വെള്ളവുമായി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഇയാൾ മുടങ്ങാതെ വരുമായിരുന്നു.
മറ്റൊന്നും അയാൾ കൊണ്ട് വന്നതേയില്ല. പലപ്പോഴും കൊതി തോന്നും. ഇയാൾ വരുമ്പോൾ എന്തെങ്കിലും കരുതിയിരുന്നെങ്കിൽ. ഒരു ചോക്ലേറ്റ് പോലും കൊണ്ട് തരാൻ ഉള്ള ഹൃദയം അയാൾക്കില്ലായിരുന്നു
എന്നതാണ് സത്യം.
പിന്നത്തേതിൽ ഞാനിതിനെ കുറിച്ച് എന്നെ വിചാരണ ചെയ്തുകൊണ്ടിരുന്ന എൻ്റെ "ബന്ധുകോടതി" യിൽ പരാതി പറഞ്ഞിങ്ങനെ ആണ് " ഒരു മുട്ടായി പോലും ഇയാൾ എനിക്ക് വാങ്ങി തന്നില്ലല്ലോ"
"അയ്യാ.. മുട്ടായി തിന്നണ പ്രായം അല്ലെ നിനക്കു ? അമ്മൂമ്മയായി. ഇനിയാണ് മുട്ടായിയ്ക്ക് വേണ്ടി വഴക്കിടണതു
ഇവൾക്ക് മുഴുത്ത പ്രാന്താണ്" അയാളുടെ 'അമ്മ പറഞ്ഞത് കേട്ട് കൊണ്ടിരുന്ന എൻ്റെ പപ്പയ്ക്കും എതിർ അഭിപ്രായം ഇല്ലായിരുന്നു .
അയാളുടെ കുഞ്ഞമ്മയ്‌ക്കോ, അയാൾക്കോ അയാളുടെ അമ്മ പറഞ്ഞതിൽ ഒരു എതിർ അഭിപ്രായവും ഇല്ലായിരുന്നു.
ഞാൻ അമ്മൂമ്മയാണെന്നു ആദ്യമായി തിരിച്ചറിഞ്ഞു എന്നതാണ് അക്കാര്യത്തിലൂടെ എനിക്ക് കിട്ടിയ നന്മ.
പ്രസവം കഴിഞ്ഞു വട്ടിയൂർക്കാവിൽ വന്നു കുറെ നാളുകൾക്കു ശേഷമാണ് ആ കാൾ വന്നത്. 'ശോഭ മടത്തറ' എന്ന് സേവ് ചെയ്തിരിക്കുന്നു.
ശോഭ എൻ്റെ കൂടെ പ്രസവയ്ക്കാൻ വേണ്ടി ഒരേ വാർഡിൽ അഡ്മിറ്റ് ആയിരുന്ന കുട്ടിയാണ്.
അവളുടെ 'അമ്മ വാർഡിനു പുറത്ത് നിന്നപ്പോൾ ഇയാളുടെ ഫോണിൽ നിന്നും അവരെ വിളിച്ചതാണത്രേ തുടക്കം. ഇടയ്ക്കിടെ വിളിക്കും. നല്ല സുഹൃത്തുക്കൾ ആണ് .
" നിന്നെയും കൊച്ചിനെയും ചോദിക്കാറുണ്ട്."
ആഹാ ! ചോദിക്കാനും പറയാനും ആരുമില്ലാതിരുന്ന എന്നെയും കൊച്ചിനെയും അന്വേഷിക്കാൻ വേണ്ടി എൻ്റെ കെട്ടിയോനെ നിരന്തരം വിളിച്ചോണ്ടിരുന്ന സഹൃദയയായ സുഹൃത്ത് .
" ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്."
പെറ്റു കെടക്കണ ഭാര്യയെയും കൊച്ചിനെയും തിരിഞ്ഞു നോക്കാതെ ( ചിലവിനു പോലും കൊടുക്കാതെ) ഈ സുഹൃത്തിനെ കാണാൻ വട്ടിയൂർക്കാവിൽ നിന്നും പാലോട് മടത്തറ വരെ നിരന്തരം പോകേണമെങ്കിൽ .
അവരുടെ ആത്മബന്ധം (കുത്തിത്തിക്കഴപ്പ് സൗഹൃദം) എത്ര വലുതാണ്.
ഇതിനൊക്കെ വഴക്കിട്ട ഞാനെത്ര പ്രാന്തിയായിരുന്നു എന്ന് എനിക്കിന്ന് മനസ്സിലാകുന്നുണ്ട് .
ഹൈ റിസ്ക് ANTENATAL പദവിയിൽ മൂന്നു മാസത്തോളം SAT യിൽ ഞാൻ കിടന്നപ്പോൾ അയാൾക്ക്‌ കിട്ടിയ സമ്പത്ത് സ്വന്തം മകൻ അല്ല. മറിച്ചു "മടത്തറ ശോഭ" ആയിരുന്നു.
അത് കൊണ്ടാണ് എനിക്കോ കുഞ്ഞിനോ തിന്നാൻ എന്തേലും ഉണ്ടാക്കേണം എന്ന് അയാളുടെ തല മണ്ടയ്ക്ക് തോന്നാതിരുന്നത് . ജീവിക്കാൻ വേണ്ടി RISK എടുക്കാതിരുന്നത്.
NB: ഈ പോസ്റ്റിന്മേൽ സഹതാപവും കണ്ണീരും അറിയിക്കാൻ ഉള്ളവർ മുൻ പോസ്റ്റിൽ അയാൾ നമ്പർ ഇട്ടിട്ടുണ്ട് അതിൽ വിളിക്കേണ്ടത് ആണ്.

 സത്യത്തിൽ ഞാൻ പണ്ടെയൊരു പേടി തൊണ്ടിയാണ്.

ഞാനെന്റെ ഭയത്തെ മറച്ചിരുന്നത് ശബ്ദം കൊണ്ടാണ്.
ആശങ്കകളെ, സങ്കടങ്ങളെ ഒക്കെ ഈ ശബ്ദം കൊണ്ട് ആണ് തരണം ചെയ്തത്.
ഈ ശബ്ദം ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് ഇന്ന് ജീവനോടെ ഈ ഭൂമിയിൽ ശേഷിക്കുന്നത്. ഇല്ലെങ്കിൽ എന്നേ ഉന്മൂലനം ചെയ്തേനെ.
പട്ടിയെ പോലെ അന്തമില്ലാതെ കുരച്ചു തന്നെയാണ് എന്നെ കൊല്ലാൻ ശ്രമിച്ചരെ ഞാൻ തുരത്തിയത്.
പക്ഷെ എന്റെ മാനുഷിക ബലഹീനത (സ്നേഹം, പരിഗണന, ക്ഷമിക്കൽ ) നിമിത്തം എനിക്ക് പൂർണമായും അയാളെ അകറ്റാൻ കഴിഞ്ഞില്ല.
പക്ഷെ ഇന്ന് പൂർണമായും വെറുത്ത് പോയി.
എന്നിട്ടും വിവാഹത്തിന് മുൻപുള്ള ദുഖങ്ങളിൽ നിന്നും രക്ഷപെട്ടപോലെ ഓടി രക്ഷപ്പെടാൻ ആകില്ല.
ഞാൻ കഷ്ടപ്പെട്ടോ, കടമെടുത്തോ, ഭിക്ഷയെടുത്തോ , തലചായ്ക്കാൻ ഉണ്ടാക്കിയെടുത്ത ഷെഡ്ഡ് ഇരിക്കുന്ന മണ്ണിൽ അയാൾക്കും അവകാശം.
സന്തോഷത്തോടെ കുടുംബ ജീവിതം set ചെയ്യാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ സന്തോഷമായി മൈൻഡ് relax ആകുമ്പോൾ ഇയാൾ ചെയ്യുന്നതോ?
ഉത്തരവാദിത്തത്തോടെ ആയിരിക്കാൻ കഴിയില്ലെങ്കിൽ
ഞങ്ങളെ വിട്ടു ഒഴിഞ്ഞു പോകാൻ പല തവണ പറഞ്ഞു.
എന്നോടോ മക്കളോടോ യാതൊരു അനുഭാവവും ഇല്ലെങ്കിലും ആ മണ്ണിനു വേണ്ടി യാതൊരു ഉത്തരവാദിത്തങ്ങളും നിറവേറ്റാതെ പാതി രാത്രി ഒരു മണിക്കും രണ്ടു മണിക്കും കയറി വന്നു കിടക്കുന്നു. രാവിലെ ഇറങ്ങി പോകും
ആരൊക്കെയോ പറഞ്ഞു കൊടുത്ത ഐഡിയ.
ഈ മണ്ണിൽ നിന്നും ഞാൻ മാറി കൊടുക്കാൻ അയാൾ പല തവണ ആവശ്യപെട്ടു.
ഞാൻ മാറും!
എല്ലാരും ഭയത്തോടെ കാണുന്ന,തരിശ് ആയി കിടക്കുന്ന ഈ മണ്ണിൽ തന്നെ നീ ആവേശത്തോടെ, ജോലി ചെയ്തു നീ ഊട്ടിയ, ആസ്വദിച്ചു, സ്നേഹിച്ചു നാട്ടു നീളെ പ്രദർശിപ്പിച്ച, നിന്റെ തോളത്തിരുന്നു കുന്നൻപാറ വഴിയിടങ്ങോളം ചുമന്ന നിന്റെ അവിഹിത മക്കളും അവരുടെ മക്കളും നിനക്ക് കൂട്ടായിരിക്കും. അവർ നിന്നോട് നന്ദി കാണിക്കും, നിന്നെ പരിപാലിയ്ക്കും
നിന്റെ അവകാശങ്ങൾ ഒക്കെയും നീ ജനിപ്പിക്കാത്ത കണ്ടവന്റെ മക്കൾ അനുഭവിക്കും ❤️🩵❤️
ഈ മണ്ണ് അല്ലേ നിനക്ക് ആവശ്യം അത് വേഗത്തിൽ നിനക്ക് വന്നു ചേരും.
എന്റെ ഗർഭ പാത്രത്തിനു അന്ന് എന്നപോലെ ഇന്നും ഞാൻ വില കൽപ്പിക്കുന്നു.
നീ വില കൽപ്പിക്കാത്ത,, മാനിക്കാത്ത എന്റെ ഗർഭ പാത്രത്തെ നിനക്ക് വിട്ടു തരില്ല.
വിടുതലിനു ആദ്യം നിയമപരമായി ശ്രമിക്കും.
അനുകൂലമല്ലെങ്കിൽ തോൽവി ഞാൻ സമ്മതിക്കും.
-----=-------
മൂളയുള്ളവരെ, മാന്യ മനുഷ്യരെ , ഞാൻ എന്തിനാണ് തുടർച്ചയായി പോസ്റ്റ്‌ ഇടുന്നതെന്നു ചോദിക്കുന്നില്ലേ... തോൽവി സമ്മതിക്കാൻ വേണ്ടിയുള്ള ഒരുക്കം മാത്രം ❤️🩵❤️❤️🩵🩵
Rafeela Nissar Ahamad എങ്ങനെ വേണ്ടാന്നു വയ്ക്കും?? ഞാൻ ആകെ പെട്ടിരിക്കുകയാണ്. പള്ളിയിൽ വച്ചു നടത്തിയ കല്യാണ അഗ്രിമെന്റ് റദ്ദ് ചെയ്തു കിട്ടാൻ ഞാൻ പാട് പെടുന്നു. അയാൾ എന്റെ മുന്നിൽ നിന്ന് വിട്ടു പോകുന്നുമില്ല. കൂടെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കുകയും. ചതിക്കുകയും ചെയ്യുന്നു. ഈ ബന്ധം റദ്ദ് ചെയ്യാൻ എങ്ങനെ കഴിയും എന്ന് എനിക്ക് ഒരു പിടിയുമില്ല.
അയാൾ ഞങ്ങളെ വിട്ടു പോകുന്നില്ല. എന്നാൽ അയാളുടെ ജീവിതത്തിൽ ഞങ്ങൾക്ക് ഒരു സ്പെയ്സും ഇല്ല. നിയമത്തിന്റെ സഹായം ആദ്യമായി തേടിയിരിക്കുന്നു. എന്നെ അയാൾ മാക്സിമം വലിപ്പിക്കും. വിട്ടു പോകില്ല. എന്നെ സഹായിക്കാൻ മറ്റാരുമില്ല എന്ന ബോധ്യം അയാൾക്കുണ്ട്. അയാളുടെ ബന്ധുക്കൾക്കുമുണ്ട്. എത്ര നാൾ എന്നറിയില്ല.. മാക്സിമം ജീവനോടെ കിടക്കാൻ ശ്രമിക്കും. ഈ നാറിയുടെ ലേബൽ റദ്ദ് ചെയ്ത് ഒരു ദിവസം എങ്കിലും ഈ ഭൂമിയിൽ ജീവിച്ചു മരിക്കേണം എന്നുണ്ട്..
See less