ജനപ്രിയ പോസ്റ്റുകള്‍‌

2026 മേയ് 29, വെള്ളിയാഴ്‌ച

 മൂന്നു മാസം

--------------------
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസത്തിനു ശേഷം അയാൾ എന്നെ തൊട്ടില്ല.
എന്നോട് താല്പര്യമേ ഇല്ല. പകൽ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്ക് ഒരു 'മൈത്രി' ചാരിറ്റബിൾ ടീമിന്റെ ഫുഡ്‌ കൊണ്ട് കൊടുക്കുക മാത്രം ആയിരുന്നു അയാളുടെ ജോലി വെറും രണ്ട് മണിക്കൂർ ജോലി. രണ്ടു മണിക്കൂർ ജോലി ചെയ്തു എന്ത് വരുമാനം കിട്ടും? അയാൾക്കത് മതിയായിരുന്നു.
മെഡിക്കൽ കോളേജിൽ ഫുഡും കൊടുത്തിട്ട് ഉള്ളൂറിൽ കുഞ്ഞമ്മയുടെ മകളുടെ വീട്ടിൽ കയറി ഇരിക്കും. വൈകിട്ട് തിരികെ വരും. വീട്ടിൽ വന്നു കഴിഞ്ഞു വൈകിട്ട് പുറത്ത് പോയി പാതി രാത്രി കയറി വരും.
അമ്മ എടുത്തു വച്ചയ്ക്കുന്ന ഭക്ഷണം കഴിക്കും കിടന്നുറങ്ങും.
"ഞാൻ ദേഹം കഴുകിയിട്ടു ഇപ്പോൾ വരാം ഉറങ്ങല്ലേ" ഒരു ദിവസം രാത്രി ഞാൻ അങ്ങോട്ട് പറഞ്ഞു. പക്ഷെ ഞാൻ ദേഹം കഴുകി തിരിച്ചു വന്നപ്പോൾ നിരാശ ആയിരുന്നു ഫലം.
ഞാൻ അയാളെ ഉറക്കത്തിൽ ശല്യം ചെയ്തു അയാൾ എന്നെ തള്ളി മാറ്റി തറയിൽ കിടന്നുറങ്ങി.
ഞാൻ ആകെ കൺഫ്യൂസ് ആയിരുന്നു.
28 ദിവസം കഴിഞ്ഞപ്പോൾ പ്രഗ്നൻസി ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ്.
പിന്നെയും ഒരു തവണ. ഒരു മാസം കഴിഞ്ഞു . ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ്.
അന്നു ഒരു ദിവസം കൂടി അയാൾ മുൻകൈയ്യെടുത്തു.
മൂന്നാം മാസം ഗർഭിണിയായി.
മൂന്ന് മാസം മൂന്നു തവണ.
പിന്നീട് അയാൾ ഹാളിൽ അമ്മയുടെ മുറിയുടെ വാതിൽക്കലോട് ചേർന്ന് കിടപ്പ് മാറ്റി.
മുൻപ് മുറിയിൽ ആയിരുന്നപ്പോൾ, അയാൾ തറയിൽ കിടക്കുമ്പോൾ പല ദിവസങ്ങളിലും സ്വയംഭോഗം ചെയ്തു കിടക്കുന്നത് അരണ്ട വെളിച്ചത്തിൽ ഞാൻ നോക്കി കിടക്കുകയായിരുന്നു.
ആ ദിവസങ്ങളൊന്നിൽ അയാൾ ഒരു സെക്സ് മൂവി കാണിച്ചു തരാൻ ശ്രമിച്ചു. ഇപ്പോൾ പയ്യൻമാർ പോസ്റ്റിന്റെ അവിടുന്ന് ഷെയർ ചെയ്തു തന്നതാണ് കണ്ട് നോക്ക്.
"ഓ porn ക്ലിപ്പുകൾക്ക് വേണ്ടിയാണോ പോസ്റ്റിന്റെ മൂട്ടിൽ പോകുന്നത്. എന്റെ ഫോൺ നല്ല features ഉള്ളതാണ്. അതിൽ നിങ്ങൾക്ക് ആവശ്യമുള്ള ക്ലിപ്പുകൾ ഡൌൺലോഡ് ചെയ്തു കണ്ടോളൂ.
എന്തിനാണ് ഇതിനോക്കെ വേണ്ടി ഓടി നടക്കുന്നത്.? ഞാൻ അയാളോട് പറഞ്ഞു കുടുംബ ജീവിതത്തിനു അകത്തു ഇത്തരം വീഡിയോ പാടില്ല. എന്നുള്ള രീതിയിലും ആയിരുന്നു എന്റെ സംസാരം.
Sex പടങ്ങൾ എനിക്ക് അറപ്പ് ആയി തോന്നുന്നത് എന്റെ പെന്തികോസിന്റ കുഴപ്പം ആണെന്നായിരുന്നു പുള്ളിയുടെ പക്ഷം.
മറ്റുള്ള പെണ്ണുങ്ങൾക്കൊന്നും ഇതൊന്നും കുഴപ്പമില്ല എന്ന് ഇയാൾ ഉറപ്പിച്ചു പറഞ്ഞു.
"ഞങ്ങൾ സോണി എറിക്‌സൻ ഫോണിൽ porn വീഡിയോയും കണ്ടു ഇതൊക്കെ ചെയ്തു കിടന്നിട്ടുണ്ട് " അയാൾ ഒരു തവണയേ ഇത് പറഞ്ഞിട്ടുള്ളൂ.
"ഞങ്ങളോ, അതാര്? ' "കൂട്ടുകാരൊക്കെ പറഞ്ഞു കെട്ടിട്ടുള്ളതാണ് " അയാൾ പറഞ്ഞോഴിഞ്ഞു.
ഇയാളുടെ അമിതമായ പോൺ വീഡിയോ കാണൽ എന്റെ തൊഴിൽ ഇടത്തെ പോലും ബാധിച്ചിട്ടുണ്ട്. വഴിയേ പറയാം.
ഇപ്പോൾ എന്റെ പുതിയ ഫോണിൽ അയാളുടെ മെയിൽ ഐഡി ഉപയോഗിച്ച് ആണ് set ആക്കിയതെന്നു പറഞ്ഞല്ലോ.
ചറ പറ നോട്ടിഫിക്കേഷൻ വരുന്നു.
ഹിസ്റ്ററി നോക്കിയപ്പോൾ! എപ്പോഴും ഇത് തന്നെ കണ്ടോട്ടിരിക്കാൻ ഇയാൾക്ക് ഒരു ദിവസത്തെ സമയം മതിയാകുമോ?
വിവാഹം കഴിഞ്ഞു 12 വർഷമായി കുഞ്ഞുങ്ങൾ വളർന്നു വരുന്നു.
ഡാൻസർ ആണെന്ന് കേട്ടിട്ടുണ്ട്. നല്ലൊരു പടം വരപ്പുകാരൻ ആണ് എന്ന് എനിക്കറിയാം.
ഇൻസ്റ്റഗ്രാംമിൽ ഒരൊറ്റ ആര്ടിസ്റ്റിനെ ഫോളോ ചെയ്തിട്ടില്ല. നല്ല വീഡിയോ ഒന്നും സേവ് ചെയ്തിട്ടില്ല.
ഇത്രയധികം പെണ്ണുങ്ങൾ തുട കാണിച്ചു സാമ്പദിക്കുന്നുണ്ടല്ലോ എന്ന് ഇയാളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സേവിങ്സ് കണ്ടാണ് ഞാൻ ഞെട്ടി പോയത്.
ഇയാളുടെ പോൺ വീഡിയോ അഡിക്ഷൻ ആയി ബന്ധപ്പെട്ട് ഒത്തിരി അടി വഴക്ക് നടന്നിട്ടുണ്ട്.
ഒറ്റയ്ക്കായിരിക്കുമ്പോൾ എന്ത് ചിന്തിക്കുന്നുവോ നമ്മൾ അതു തന്നെ ആയി തീരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ