ജനപ്രിയ പോസ്റ്റുകള്‍‌

2014, ജനുവരി 24, വെള്ളിയാഴ്‌ച

എന്റെ സ്വപ്ന വ്യാഖ്യാനി
   ഉരുണ്ട വെള്ളാരം കല്ലുകളിൽ ചവിട്ടിയുള്ള എന്റെ യാത്ര തുടരുകയായിരുന്നു. ചുറ്റും ഒന്നും കാണുവാൻ ഇല്ലാത്തെ   പോലെ . കൂടെയാരും യാത്ര ചെയ്യുന്നില്ല.

    ഈ വഴി  മുൻപാരെങ്കിലും പോയിട്ടുണ്ടോ ?

 കാൽ പാടുകൾ പതിഞ്ഞ മണൽത്തരികൾ അവിടെയെങ്ങും കണ്ടില്ല .
എപ്പോഴാണ് ഞാനീ വഴിയിൽ  വന്നു പെട്ടത് ? ഒർത്തെടുക്കുവാൻ പുറകിലേയ്ക്കൊന്നുമില്ലാത്ത പോലെ മരങ്ങൾക്കിടയിലൂടെ  അരിച്ചിറങ്ങുന്ന വെയിലിനും ചെറിയ ചൂട് ഉണ്ടായിരുന്നു. കല്ലുകളിൽ ചവിട്ടുമ്പോൾ ചൂട് അനുഭവപ്പെട്ടു 

    ഈ വെയിലത്തും എവിടെ നിന്നുമാണ് ഇത്രയും കലങ്ങിയ വെള്ളം.  ചെറിയ കല്ലുകൾ താഴേയ്ക്ക് ഉരുണ്ടു പോയി . ആർത്തലച്ചു  വന്ന ഒഴുക്കിൽ എനിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല . എവിടെയൊക്കെയൊ ഞാൻ  കൊണ്ട് പോകപ്പെട്ടു. ഉയർന്നു  നിന്ന പാറ കല്ലുകളിൽ ഇടിച്ചു ബോധം നശിക്കുമെന്ന് തോന്നി. ഞാൻ വന്ന  ദൂരത്തേക്കാൾ  അധികം ദൂരേയ്ക്ക് ഒഴുകി. 

അതേ, ഞാൻ വറ്റി വരണ്ടു കിടന്ന നദിയിലൂടെയായിരുന്നു ഇത്രയും നാൾ യാത്ര ചെയ്തത്.  

      നദിയോരം ചേർന്ന് കുറെ ആളുകൾ  പോകുന്നത് കണ്ടു.
     ' ഓ!  അതായിരുന്നോ  ശരിയായ വഴി ' 

  സഹായത്തിനായി ഉറക്കെ നിലവിളിച്ചു.  കരയിലൂടെ സഞ്ചരിക്കുന്നവർ വളരെ വേഗത്തിൽ മുൻപോട്ടു യാത്ര ചെയ്യുന്നു. ആരുമെന്റെ ശബ്ദം കേട്ടില്ല .  ഞാൻ പിന്നെയും താഴേയ്ക്ക് ഒഴുകി കൊണ്ടിരുന്നു . വെള്ളം വളരെയധികം ഉയർന്നു .  വലിയൊരു സിമെന്റ്   ചുമരിൽ ചെന്നിടിക്കപ്പെട്ടു . വളരെ ഉയർന്ന  മതിലുകൾ കൊണ്ട് ഈ നദിയെ സംരക്ഷിച്ചിരുന്നൊ? ഉണങ്ങിയ നിലത്തു  കൂടി യാത്ര ചെയ്തപ്പോൾ   മതിലുകൾ  കണ്ടിരുന്നില്ല. 

   എന്റെ നിലവിളിയുടെ ശബ്ദം  പരമാവധി ഉയർത്തി.  ആരോ ഒരുവൻ   നിലവിളി കേട്ടു.  കൈ  തന്നു.  രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ    ഒഴുക്കിൽ വീണു പോകുമോ എന്ന് അയാൾ  പേടിക്കുന്നത്  എനിക്കറിയാമായിരുന്നു. 

 അയാൾ  ശക്തനാണ്. ഇല്ലെങ്കിൽ ഇത്രയും ശക്തമായ ഒഴുക്കിൽ നിന്നും  എന്നെ എങ്ങനെ രക്ഷപ്പെടുത്തി?  .  കരയിൽ  വലിച്ചെറിയപ്പെട്ട ഞാൻ അയാളെ തിരഞ്ഞു. എനിക്കു കാണാൻ കഴിയുന്നതിനും  അപ്പുറത്തെയ്ക്ക് അയാൾ യാത്ര ചെയ്തു കഴിഞ്ഞിരുന്നു.  ചുറ്റും ബന്ധുക്കൾ മാത്രം. 


ഞാൻ കണ്ണ് നന്നായി തുറന്നു. ചുറ്റും ഉരുട്ട് .  ക്ലോക്കിൽ അഞ്ചു അടിച്ചു .  ഇനിയും എത്രയോ നേരം കഴിയേണം അയാളെ ഒന്ന് ഫോണിൽ വിളിക്കെണമെങ്കിൽ 


 " നോക്ക് വെളുപ്പിനെ കാണുന്ന സ്വപ്നം സത്യ മാണോ ?"

 " അതെ, എന്ത് സ്വപ്നമാണ് നീ കണ്ടത് പറയൂ  "

 "ഞാനിതു വരെയും യാത്ര ചെയ്തതു ഒരു  വറ്റി വരണ്ട നദിയിലൂടെ ആയിരുന്നു."

"അതെനിക്ക് അറിയാമായിരുന്നു . ആ നദി പണ്ട് കര കവിഞ്ഞൊഴികിയിരുന്നു . പിന്നീടു വറ്റി വരണ്ടതും ഞാൻ കണ്ടിരുന്നു.  ഞാൻ നിനക്ക് എത്രയോ നാൾ മുന്പ് യാത്ര തുടങ്ങിയതെന്നറിയുമോ?"

"എന്നെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ശെരിക്കും പരിഭ്രമിച്ചിരുന്നോ ?

"അതേ, നിന്നോടൊപ്പം ഞാനും വീണു പൊകുമോയെന്നു. രണ്ടുപേരും മരണത്തിലെയ്ക്കു വീണു പോകുമോ എന്ന് .അത്രയ്ക്കും  ശക്തമായിരുന്നു നിന്നെ     തകർത്ത  ആ ഒഴുക്ക് "

"എനിക്കറിയാം നിങ്ങൾ വീഴില്ല.  അത്ര്യക്കും ഉറപ്പുണ്ട് നിങ്ങളുടെ ശരീരത്തിനും മനസിനും. "

"അതല്ലേ നിന്നെ മിടുക്കിയാക്കിയിട്ടു  നിന്റെ ബന്ധുക്കളെ എല്പ്പിച്ചിട്ടു ഞാൻ പോയത്. "

"എങ്കിലും നിങ്ങളെങ്ങനെയാണ്  എന്റെ നില വിളി കേട്ടത് എന്ന് ഓർക്കുമ്പോൾ എനിക്കിപ്പോഴും അതിശയമാണ്." 

" അതിനെന്നിക്ക് കഴിയും.  ഞാൻ നദിയുടെ ഉത്ഭവ സ്ഥാനത്തു  എത്താറായ   ആൾ  ആണ്. വന്ന വഴിയിലെ ഓരോ ശബ്ദവും എനിക്ക് കേൾക്കാനാകും.  അവിടെ ഓടി എത്താനാകും. യാത്ര ചെയ്തു എവിടെ വരെയെത്തിയൊ അവിടെയ്ക്ക് പെട്ടന്ന് തിരിച്ചെത്തുവാ നുമാകും. " 

അപ്പോൾ നമ്മൾ യാത്ര  ചെയ്യുന്നത്  ഉൽഭവ  സ്ഥാനത്തിലേയ്ക്ക് ആണ് അല്ലേ ?

"അതെ . നിന്നെ പോലെ നദിയിലൂടെ യാത്ര ചെയ്യുനന്വർക്കു ഒഴുക്കിനെതിരെ നീന്തി  കയറുവാൻ കഴിയുമോ?              ..

 പോകും മുന്പ് ഒരു കാര്യം ചോദിച്ചോട്ടെ  നിന്നെ സ്വപ്നത്തിൽ രക്ഷിച്ച ആൾക്ക്  എന്നെ പോലെ താടിയും മീശയും ഉണ്ടായിരുന്നൊ? "

"അത് ഞാൻ കണ്ടില്ല.   അയളുടെ  രൂപം എനിക്കിപ്പോഴും ഒർമയില്ല എങ്കിലും അയാൾ  അങ്ങ് തന്നെയാണെന്ന്  എനിക്കുറപ്പുണ്ട് "

എന്റെ സ്വപ്നവും ജീവിതവും ഒന്നാണ്.  എന്റെ കമുകൻ  സ്വപ്നങ്ങളെ  വ്യഖ്യാനിക്കുന്നവനും. ഞാനെത്ര ഭാഗ്യവതിയാണ് .  

 പിന്നീടു ഞാൻ അയാളോട് സംസാരിച്ചിട്ടില്ല.  എന്നേക്കാൾ  എത്രയോ ദൂരെയ്ക്ക് അയാൾ യാത്ര ചെയ്തു  പോയിരുന്നു. അതേയ് ഉത്ഭവ സ്ഥാനത് എത്താറായി  കാണും.  ഇനി സ്വപ്നങ്ങളുടെ വ്യാഖ്യാനവുമായി വിളിക്കുന്നത്‌   എന്നെ പോലെ പക്വതയുള്ള പെണ്കുട്ടികൾക്ക്  ചേർന്നത്‌ അല്ല .

എങ്കിലും എനിക്കയാളെ മറക്കാൻ കഴിഞ്ഞില്ല. ആത്മാവ് കൊണ്ട് സംസാ രിച്ചു   കൊണ്ടിരുന്നു . അതെ എന്റെ ആത്മാവും  അയാളുടെ ആത്മാവും   ഇപ്പോഴും സംസാ രിച്ചു  കൊണ്ടിരുന്നു. അയാളൊരു മന്ത്രവാദിയാണെന്നു പണ്ടെപ്പൊഴ്ക്കെയൊ എനിക്ക് തോന്നിയിട്ടുണ്ട്. 


ഞാനും ചേച്ചി യും  തിരക്ക് പിടിച്ച   റോഡിലൂടെ മുൻപോട്ടു നടക്കുന്നു .. തൊട്ടടുത്ത  വലിയ ഒരു ആശുപത്രിയിലെയ്ക്കു രണ്ടുപേരും കയറി. പക്ഷെ അത്  ആശുപത്രി അല്ലായിരുന്നു. നീണ്ടു കിടക്കുന്ന ഇടനാഴി . ഞങ്ങൾ രണ്ടുപേരുംമാത്രം . കാലടി ശബ്ദം പോലും കേള്ക്കുന്നില്ല .. നിശബ്ദത വന്യമായിരുന്നു. ഇടനാഴി അവസാനിച്ചു  ഒരു വലിയ മുറിയിലേയ്ക്ക്ഞങ്ങൾ  കയറി. അവിടെ അരണ്ട വെളിച്ചം. വാതിൽ  അടക്കപ്പെട്ടു. ചുറ്റും കുരിശുകളും ശവപ്പെട്ടികളും . അകത്തേയ്ക്ക് ഒരു ചെറിയ മുറി കണ്ടു ഞാനവിടെയ്ക്കു കയറി. വെളിച്ചം തീരെയില്ല .    ചേച്ചി   വലിയ മുറിയിൽ  നിന്നും മഞ്ഞില്ലാതെയായി.   വലിയ ഒരു ശവപ്പെട്ടി മാത്രം കുത്തനെ ചാരി വച്ചിരിക്കുന്നു. അത് ഞാൻ  നിന്നിരുന്ന മുറിയും ചേച്ചി  മാഞ്ഞില്ലാതെയായ  വലിയ മുറിയും വേർതിരിക്കുന്ന കതകായി അടഞ്ഞു. 

രണ്ടു പെണ്‍കുട്ടികൾ ഉറക്കെ ചരിച്ചു കൊണ്ട് വന്നതു പോലെ തോന്നി.   അവരെ പിടിച്ചു നിർത്താൻ ശ്രമിച്ചു. എന്റെ കയ്യില നിന്നും അവർ വഴുതി പോയി.

" ഏയ്‌   എന്റെ ചെച്ചിയെ ആ മുറിയിൽ തിരയൂ . എന്നെ സഹായിക്കൂ " എന്ന് ഉറക്കെ പറഞ്ഞു  അവർ വീണ്ടും എന്നെ കളിയാക്കി  ചിരിച്ചു കൊണ്ട്  മറഞ്ഞു 

അതെ എന്റെ ചേച്ചി മരിച്ചു  പോയി . ഇനിയൊരിക്കലും കാണാൻ കഴിയില്ല. ഞാനുറക്കെ നിലവിളിച്ചു 

 പെട്ടന്ന്  മുറിയാകെ പ്രകാശം പറന്നു. 

 ഞാൻ സേനഹിക്കുന്ന എന്റെ മന്ത്രവാദി .   ഞാനിത്രയും നാൾ ആത്മാവു കൊണ്ടു  സംസാരിച്ചിരുന്ന എന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനക്കാരൻ. 

   ചുവന്ന പട്ടുടുത്തു എന്നെ സഹായിക്കുവാൻ വന്ന എന്റെ മന്ത്രവാദിയെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു. 

"നോക്ക് എന്റെ ചേച്ചി മരിച്ചു പോയി അവളെ തരികെ തരൂ."


അയാളുടെ നെഞ്ചിൽ ചായ്ച്ചിരുന്ന എന്റെ മുഖം ഉയർത്തി. 

"നീ സ്നേഹിക്കുന്നതിനെക്കാൾ  എത്രയോ ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു.  ഞാൻ മന്ത്രവാദിയാണെന്ന്  നിനക്ക് മാത്രമേ  അറിയൂ . എനിക്ക് നിന്നെ വേണം നിന്നെ സ്നേഹിക്കേണം . രാവും പകലുമില്ലാതെ  നിന്നോടൊപ്പം രസിച്ചു നടക്കേണം. ഞാൻ ആഗ്രഹിക്കുമ്പൊഴൊക്കെ  നിന്റെ അധരം   നുകരേണം .  
നീ എന്റെ ആണ്. എന്റേത് മാത്രം.  എന്നൊടൊപ്പം ഇപ്പോഴും നീ വേണം  നീ വേദനിക്കുവാൻ പാടില്ല.  

നോക്ക് മരണത്തിന്റെ വേദന അറിയാതെ നിന്നെ എന്നോടൊപ്പം കൂട്ടിയത് കണ്ടോ ?  നീ ഇപ്പോഴും വിശ്വസിക്കുന്നത്  നിന്റെ ചേച്ചിയാണ്  മരിച്ചതെന്നാണ്. എന്റെ മന്ത്ര ശക്തി കൊണ്ട് നിന്റെ മരണത്തിന്റെ രീതി ഞാൻ മറ്റിയത്  കണ്ടോ.?" 

  ഞാനയാളുടെ നെഞ്ചിൽ ചാരി വിശ്രമിക്കുകയായിരുന്നു . അയാള് എന്നെ കെട്ടിപിടിച്ചു.. അയാളുടെ മാന്ത്രിക കര വലയങ്ങളിൽ ഞാൻ ഒതുങ്ങി പോയി.. 


അല്ല ; ഇതുമൊരു വെളുപ്പാൻ കാല  സ്വപ്നമാണല്ലോ.

   
ചേച്ചിയോട് ഇന്നലെ  ഒരു കാരണവുമില്ലാതെ   ദേഷ്യപ്പെട്ടു. 

"നിനയ്ക്ക് എന്നൊടു ഒരു സ്നേഹവുമില്ല" പാവം അവളെ കുറ്റപ്പെടുത്തി 

സത്യത്തിൽ ചേച്ചിയുടെ  ഉള്ളിൽ  അല്ല സ്നേഹം മരിച്ചത് . ചേച്ചിയോടുള്ള  സ്നേഹം എന്നിൽ ആണ്  മരിച്ചത് .  അയാളോടുള്ള എന്റെ ഭ്രാന്തമായ  സ്നേഹമാണ്  അതിനു കാരണം .


 സ്വപ്നങ്ങളുടെ വ്യാഖ്യാനക്കാരനെ  പ്രേമിച്ചു പ്രേമിച്ചു  ഞാനും ഇപ്പോൾ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുവാൻ പഠിച്ചു. 


                                                      xxxxxxxxxxxxxxxxxxxxxxxxxxxxxxxx


2014, ജനുവരി 19, ഞായറാഴ്‌ച

ഒപ്പിന്റെ സ്ഥാനത്ത്  വിരലടയാളം പതിക്കുന്നത് വിദ്യാഭ്യാസം ഇല്ലാത്തവർ ആണെന്ന് പറഞ്ഞു .
പരിഷ്കാരികൾ  ഒപ്പുകൾ മാറി മാറി ഉപയോഗിക്കുമത്രെ .

പെണ്ണിനേയും ചെറുക്കനേയും കാട്ടിലെ വള്ളികൾ കൂട്ടി കെട്ടി ഭാര്യ ഭർത്താക്കന്മാർ ആയി പ്രഖ്യാപിക്കുന്നത്  അപരിഷ്കൃതർ ആണത്രേ .  പ്രകൃതിയുമായി ഇണങ്ങി ഉള്ള ഈ ചടങ്ങിനെ  അപരിഷ്ക്രിതം എന്നൊക്കെ പഠിപ്പിച്ച മുതിർന്നവർ ആരെങ്കിലും ഇനി ബാക്കി  ഉണ്ടോ ആവോ ?

നാളെ ഒരു കല്യാണം.  കാട്ടു വള്ളി വച്ച്  ചെറുക്കനേയും പെണ്ണിനേയും കൂട്ടി യോജിപ്പിക്കേണം.  ഇവിടെയെങ്ങും കാടുമില്ല കാട്ടു വള്ളിയുമില്ല .
പട്ടു പാവാടയുടുത്ത  ഈ
കുഞ്ഞു പെങ്കുട്ടിയെന്തിനാനു ചുണ്ടിൽ  ഇത്രയധികം ചായം
പുരട്ടിയതു ? വാത്സല്യം തുളുമ്പിയ മാതൃ  ചുംബനം  കിട്ടാതെ വിളറി
വരണ്ടു തൊലി പൊളിഞ്ഞ കുട്ടിത്തം  ആരുംകാണാതെയിരിക്കുവാനൊ  ?

അമ്മേ ആ ചുണ്ടുകളിൽ  ച്ചുംബിക്കൂ മാതൃത്വത്തിൻ  തേൻ  പുരട്ടൂ
 ലോകം നുകരട്ടെ നിഷക്ലങ്ക കുട്ടിത്തംഇറ്റിറ്റു  വീഴും ചുണ്ടുകളിൽ   നിന്നും