ജനപ്രിയ പോസ്റ്റുകള്‍‌

2026 ഏപ്രിൽ 22, ബുധനാഴ്‌ച

 എമർജൻസി എക്സിട് ഉപയോഗിക്കേണ്ട സമയങ്ങളിൽ അത് തന്നെ ഉപയോഗിക്കേണ്ടിയിരുന്നു .

അക്കാര്യത്തിൽ ബുദ്ധിക്കേടുകൾ പലതും എൻ്റെ വശത്ത് തന്നെ.
വിവാഹത്തിന് മുൻപുള്ള ജീവിതവും ശേഷമുള്ള ജീവിതവും കയ്പേറിയതു തന്നെ .
എങ്കിലും വിഹാഹ ശേഷമുള്ള ജീവിതം ഞാൻ എന്ന വ്യക്തിയെ സംപൂർണമായും കൊന്നു കളഞ്ഞിരിക്കുന്നു.
പലതവണ എഴുതിയതാണ്. ഏറെ പേജുകൾ എഴുതി വഴിയിൽ കളഞ്ഞു . ഒന്നുമേ പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല .
സുഹൃത്തിനു വോയിസ് നോട്ട് അയച്ചു കൊടുത്തു ക്യാഷ് കൊടുത്തു എഴുതിപ്പിച്ചു . അതും പൂർത്തീകരിക്കാൻ ആയില്ല.
അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നപ്പോൾ പകുതി ജീവനും കൊണ്ട് പായേണ്ടിയിരുന്നു. ഇന്നെന്റെ തലയ്ക്കു മീതെ നിറഞ്ഞു നിൽക്കുന്ന വെള്ളം , വലിയ ഒരു കടൽ ആണത്. നിറയെ മലിന്യങ്ങൾ നിറഞ്ഞ കടൽ .
ഇവിടെ ഞാൻ ഒരു കയ്യുയർത്തി വച്ചിരിക്കുന്നു . എന്റെ മക്കൾ തളർന്നു പോയ എൻ്റെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു . എന്റെ കൈ തളർന്നു പോകും . എന്റെ കുഞ്ഞുങ്ങൾ ഈ മാലിന്യ കടലിൽ തന്നെ വീണു പോകും അവരും ഇത് നീന്തി കടക്കാൻ ആകാതെ ഉഴറി പോകും,
ഒഴുക്കി കളയേണ്ടതുണ്ട് . ഈ മലിന കടലിലെ ജലം ഒഴുകി പോകാൻ എത്ര നാൾ എടുക്കുമെന്നെനിക്കു അറിയില്ല.
എങ്കിലും എഴുതി തുടങ്ങുന്നു. മറു വശത്ത് നിയമപരമായ വിടുതലിനും ശ്രമിക്കുന്നു.
വലിയൊരു കൂട്ടം
ആക്രമിക്കാൻ വന്നേയ്ക്കാം . ഇത് വരെ വന്നതിനും അപ്പുറത്തേയ്ക്ക് ഒന്നും വരാനില്ല .
2014 മാർച്ച് മുതൽ 2026 വരെയുള്ള എൻ്റെ ജീവിത കാലഘട്ടം ആണ് എഴുതി തുടങ്ങുന്നത് . ആരും വായിക്കാന് അല്ല . ഉപദേശങ്ങൾ സ്വീകരിക്കാൻ അല്ല , മനസ്സിൽ നിന്നും ഒഴുക്കി കളയേണ്ടതിനു മാത്രം.
മരണം അല്ലെ അവസാന വാക്ക് !