ജനപ്രിയ പോസ്റ്റുകള്‍‌

2026 ഏപ്രിൽ 23, വ്യാഴാഴ്‌ച

 ചമ്പ്  ( TOTAL WASTE)


28/10/2014 RECEPTION   കഴിഞ്ഞു  ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . അനുവാദം ചോദിച്ചിട്ടാണ് ഉറങ്ങിയത് . ആ രാത്രിയിൽ എപ്പോഴെങ്കിലും   അയാൾ എന്നെ ചുംബിച്ചോ എന്ന് എനിക്കറിയില്ല .

 പിറ്റേന്നുള്ള പകലും ഞാൻ ഓർക്കുന്നില്ല .  

മുൻപത്തെ പോലെ  അയാൾ എന്നോട് സംസാരിച്ചതേയില്ല 

രണ്ടാം ദിനം രാത്രി അയാൾ എവിടെയൊക്കെയോ പോയിട്ട് വന്നു .  കിടക്കമേലും പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല . 

നമുക്ക് പ്രാര്ഥിച്ചിട്ടു കിടക്കാമോ ?  ഞാൻ ചോദിച്ചു  അയാൾക്ക് പ്രാർത്ഥിക്കാൻ അറിയില്ലായിരുന്നു . അപ്പോൾ ഐ പി സി പള്ളിയിൽ എന്തോ സുവിശേഷ പ്രവർത്തനമൊക്കെ ചെയ്തു വരുന്നു എന്ന് പറഞ്ഞത് ? അയാൾ വ്യക്തം ആയി      മറുപടിയൊന്നും പറഞ്ഞില്ല . 

അന്നും എന്നോട്  സ്നേഹത്തോടെ സംസാരിച്ചില്ല , സ്നേഹത്തോടെ ചുംബിച്ചില്ല , എന്നെ തഴുകിയില്ല . 

അന്ന് അയാൾ പെട്ടെന്ന് എന്നെ വിവസ്ത്രയാക്കുകയാണ് ചെയ്തത് , 

 "അയ്യേ ഇതൊക്കെ  വെറും ചമ്പ്  ആയല്ലൊടി "  

എന്റെ ഹൃദയം നുറുക്കപ്പെട്ടുപോയി . ഞാനൊരു മണവാട്ടി അല്ല എന്ന് എന്റെ മനസിനെ അംഗീകരിപ്പിയ്ക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് അത് വലിയ കഷ്ടമായിരുന്നു.


എൻറെ കണ്ഫ്യൂഷന് ഇടയിൽ അയാൾ എന്നെ എന്തൊക്കെയോ ചെയ്തു വേഗം കിടന്നുറങ്ങി . 

കഴിഞ്ഞ ഏഴു വർഷത്തിൽ അധികമായി COMPUTER നു മുന്നിൽ ഇരുന്നുള്ള ജോലി.   2 LAYER വീണ  ഇടുപ്പിനെക്കുറിച്ചു ആകുലപ്പെട്ടു  ഞാൻ  ആ രാത്രി കഴിച്ചു കൂട്ടി . 

ആദ്യമായി ഭാര്യയുടെ ശരീരം കണ്ടു "ടോട്ടൽ വേസ്റ്റ്"  സംബോധനയും നൽകി ഭര്തതാവ് എന്നവൻ സുഖമായി ഉറങ്ങി.  പിന്നീടുള്ള രാത്രികൾ മുൻപെന്നപോലെ എനിക്ക് ഉറക്കമില്ലാത്തതായി മാറി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ