മൃത്യു
അവനിന്നലെയും വന്നുപോയെന്നുപോൽ
താർതെന്നലൂതിയൂതി തളർന്ന
മുളങ്കാടുകളിൽ അസ്പഷ്ടമാം
നിശ്വാസം തങ്ങിയെന്നോ ?
എന്തോ ? രാവിന്റെ തേന്മയിൽ
ഞാനുറങ്ങി .
രാത്തിങ്കളെന്നെ താഴുകിയോ
അറിയില്ലെനിക്കൊന്നും .
നിൻ മൃദു സ്മേരം തിളങ്ങി
മണ്ണിനു ശാന്തമാം
നിർവൃതിയുമേകി ,
അരികിലിരുന്നു മുത്തശ്ശിക്കഥ
പെറു ക്കിയെടുത്തോരു ,മാലകോർത്തു
എനിക്കിട്ടുവെന്നോ ?
അറിയില്ലെനിക്കത് .....
ഓർക്കുന്നു ,ആരാമത്തിൻ
ചന്തത്തിൽ നീയെനിക്കേകിയ
ചെണ്ടുകൾ ,മണിമുത്തുകൾ .
ഉറങ്ങട്ടെ ,ഞാനുറങ്ങട്ടെ
നീ വന്നു പൊയ്കോളൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ