ജനപ്രിയ പോസ്റ്റുകള്‍‌

2014, ജനുവരി 19, ഞായറാഴ്‌ച

ഒപ്പിന്റെ സ്ഥാനത്ത്  വിരലടയാളം പതിക്കുന്നത് വിദ്യാഭ്യാസം ഇല്ലാത്തവർ ആണെന്ന് പറഞ്ഞു .
പരിഷ്കാരികൾ  ഒപ്പുകൾ മാറി മാറി ഉപയോഗിക്കുമത്രെ .

പെണ്ണിനേയും ചെറുക്കനേയും കാട്ടിലെ വള്ളികൾ കൂട്ടി കെട്ടി ഭാര്യ ഭർത്താക്കന്മാർ ആയി പ്രഖ്യാപിക്കുന്നത്  അപരിഷ്കൃതർ ആണത്രേ .  പ്രകൃതിയുമായി ഇണങ്ങി ഉള്ള ഈ ചടങ്ങിനെ  അപരിഷ്ക്രിതം എന്നൊക്കെ പഠിപ്പിച്ച മുതിർന്നവർ ആരെങ്കിലും ഇനി ബാക്കി  ഉണ്ടോ ആവോ ?

നാളെ ഒരു കല്യാണം.  കാട്ടു വള്ളി വച്ച്  ചെറുക്കനേയും പെണ്ണിനേയും കൂട്ടി യോജിപ്പിക്കേണം.  ഇവിടെയെങ്ങും കാടുമില്ല കാട്ടു വള്ളിയുമില്ല .
പട്ടു പാവാടയുടുത്ത  ഈ
കുഞ്ഞു പെങ്കുട്ടിയെന്തിനാനു ചുണ്ടിൽ  ഇത്രയധികം ചായം
പുരട്ടിയതു ? വാത്സല്യം തുളുമ്പിയ മാതൃ  ചുംബനം  കിട്ടാതെ വിളറി
വരണ്ടു തൊലി പൊളിഞ്ഞ കുട്ടിത്തം  ആരുംകാണാതെയിരിക്കുവാനൊ  ?

അമ്മേ ആ ചുണ്ടുകളിൽ  ച്ചുംബിക്കൂ മാതൃത്വത്തിൻ  തേൻ  പുരട്ടൂ
 ലോകം നുകരട്ടെ നിഷക്ലങ്ക കുട്ടിത്തംഇറ്റിറ്റു  വീഴും ചുണ്ടുകളിൽ   നിന്നും

2013, ഡിസംബർ 29, ഞായറാഴ്‌ച


വന്ന ദൂരത്തേക്കൾ 
എത്ര നേരംഇവിടെ   കാത്തിരുന്നു 

അകലെ മലയിൽ 
നിന്നെത്തിയ കിളി നാദം 
ചെവിയോർക്കവേ എഴുന്നേറ്റ 
പെണ്ണിൻ   കാല്കളിൽ 
ചുറ്റുന്നു  വളർന്ന വള്ളികൾ. 
കാലമെത്രയോ കഴിഞ്ഞു പോയി 

പുല്ലുകൾ എന്നിത് വള്ളികളായി ?

 വേദന്നിക്കുന്നു   കാൽകൾ 
തണൽ തരും മരത്തിൻ 
ചുവട്ടിലെ കല്ലുകളിൽ ചവുട്ടി 

കാണുവാൻ ആശയിൽ 
ഉൽപത്തിയിൽ  എത്തുവാൻ 
ആശയാൽ അറിഞ്ഞതില്ല  ചരിഞ്ഞ കയറ്റങ്ങൾ 

നിൻ  സ്വരം കേട്ട് വന്ന ഞാൻ 
എന്തിനു പകുതിവഴിയിലീ  ഒറ്റ മരത്തണലിലുറങ്ങീ ?
ഇനി ഞാനെത്ര ദൂരം വരേണം 

ചുറ്റുന്നീ  വിഷ വള്ളികൾ മുള്ളുകൾ 

ഏകാന്തതയിൽ മോചനമില്ലാതെ 
 മോക്ഷമില്ലാത്ത കല്ലിൽ തല തല്ലി  ചാകും .

2013, ഡിസംബർ 21, ശനിയാഴ്‌ച

അതി രാവിലെ ഉണരുമാ പക്ഷിയിൻ
ചുണ്ടിൽ ചുംബിക്കുവാൻ പിന്നെയതിൻ 
അന്നമായി  തീരുമൊരു വർണ്ണ  ശലഭമായി 
മാറുവാൻ ഇന്നീ സമാധിയിൽ ഒരു 
പുഴുവായി ഞാനുറങ്ങട്ടെ എന്റെ 
വർണ്ണ  സ്വപ്നങ്ങൾ  നെയ്തെടുക്കട്ടേ 

2013, നവംബർ 12, ചൊവ്വാഴ്ച

ചില യാഥാർത്യങ്ങൾ മാത്രം ഒപ്പിയെടുക്കപ്പെട്ടു
ഇരുട്ടറയിലെയ്ക്ക്  കൊണ്ട് പോകപ്പെട്ടപ്പോൾ
എന്റെ ആത്മാവും  ആ ഇരുട്ടറയിൽ ആയി.
വരച്ചെടുക്കുവാൻ  ആരുമില്ലാതെ  ഉപേഷിക്കപ്പെട്ട
നെഗറ്റീവുകൾക്കൊപ്പം ഞാനും എന്റെ ആതമാവും
വെളിച്ചം കണ്ടില്ല.കാലമെത്രയോ വേഗത്തിൽ  മുൻപോട്ടു പോയി
ഈ ഡിജിറ്റൽ യുഗത്തിൽ ഉപേക്ഷിക്കപ്പെട്ടു പോകാമായിരുന്ന
എന്റെ ജീവിതമെന്ന  ഫിലിമിൽ പതിഞ്ഞിരുന്ന   പഴയ നിമിഷങ്ങളെ
വീണ്ടും  വരച്ചെടുത്തത്  ആര്? ഇന്ന് നിങ്ങൾ കാണുന്ന എന്റെ
മുഖ ചിത്രം വരചെടുത്തു  അതിൽ സന്തോഷം എന്ന  വർണം
വിതറിയത് ആര് ?

2013, നവംബർ 3, ഞായറാഴ്‌ച

ആളി കത്തുന്ന   വിശപ്പിനെ
യകറ്റി വർണ  ദീപങ്ങൾ
ചൊരിയുന്ന ശബ്ദങ്ങൾ
കൊള്ളുന്ന വിഷ പൊടികളി
ന്നെന്റെ നിദ്രയെ ലവലേശം
തൊട്ടില്ല.  നീട്ടിയ കൈകളിൽ
വീഴാത്ത നന്മകളാലെൻ
പൈതലിൽ മയക്കത്തിൻ
ആക്കവും കൂടി പിഞ്ചു പൈതലിൽ
ഭാരം  വഹിയാതെയല്ലയോ
 തെരുവിലെ  കുപ്പയ്കരികിലീ
ഞങ്ങളും നായ്ക്കളുമൊരു
കുടുമ്പം പോൽ  അന്തിയുറങ്ങിയത്

പൂത്തിരിയോ  തറ ചക്രങ്ങളോ
ഉഗ്ര സ്പോടനം ആഹ്ലാദിപ്പിക്കും
അമിട്ടുകളോ  ഏതെന്നറിയില്ല
ആരോ തന്നൊരീ  സാരീ  തലപ്പിൽ
കൊളുത്തി  നീ ആഘോഷിക്കുന്നോ
ഇളം മുറ തമ്പുരാനെ . നിന്റെ
പ്രായത്തിനൊത്ത  എൻ പൈതലിനെ
പുതപ്പിച്ച ചേലയിൽ നീയിട്ട
തീപ്പൊരിയിൽ  വെന്തെന്റെ ഹൃദയവു
മവനിൻ മുഖവുമൊരു പോൽ
നീറുന്നു  അരുതരുതിനി മേലാൽ
മേലാള  പൈതലേ തെരുവിലുറങ്ങുമീ
എൻ മക്കൾക്കായി ഞാൻ കേണിടുന്നു

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച


അലഞ്ഞു ഞാനേറെ നാൾ
നനവുള്ള മണ്ണതിൽ
അലിഞ്ഞു ചേരാ-
നേകയായി ഏറെ ദൂരം

എങ്കിലോ  മുൻപിലെ
തീ പാറും  കല്ലുകൾ
തീർത്ത  മണ്‍തരികളിൽ
പതിഞ്ഞെന്റെ പാദം
വെന്തു പിളർന്നു
തളർന്നു പോയി

ആകുമോ താണ്ടുവാൻ
ഈ ദൂരമൊക്കെയും
തീ  കാറ്റിൽ തിളയ്ക്കുമീ
പാതയോരങ്ങളിൽ
തളർന്നു  മയങ്ങിയ
മിഴികളുമായി.

ആശിപ്പൂ   നിന്റെ സ്നേഹ
സാന്ത്വനം എൻ കാൽ
തിണർപ്പുകൾ   വറ്റിക്കുവാൻ

നീരുള്ള മണ്ണായി നീ
മാറുമെങ്കിൽ  ഞാൻ
ഏറെ ദൂരം ഇനി യാത്ര ചെയ്യാം

ഒടുവിൽ  നിൻ തരികളി-
ലൊന്നായി തീരുവാൻ നനവുള്ള
മണ്ണേ ഞാൻ നിന്നധോ
ഭാഗത്ത്‌ വീണുറങ്ങാം