എന്റെ ഭർത്താവിനെയോ, ഭർത്താവിന്റെ അമ്മയെയോ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടേയില്ല
പക്ഷേ ഭർത്താവിന്റെ അനുജനെ ഞാൻ സ്വപ്നം കാണാറുണ്ട്.
സ്വപ്നത്തിൽ പ്രണയിക്കാറുണ്ട്. ഉമ്മ വയ്ക്കാറുണ്ട്, ചില സ്വപ്നങ്ങൾ അല്പം കടുത്ത ഉന്മാദത്തിൽ എത്തിക്കാറുണ്ട്.
കാര്യം അതൊന്നുമല്ല. ഇവനെ സ്വപ്നം കണ്ടെഴുന്നേറ്റാൽ അന്നത്തെ ദിവസം രാത്രി ആകുന്നതിനിടയിൽ എന്നെ എന്റെ ഭർത്താവ് അടിച്ചു വശം കെടുത്തി കളയും. പ്രത്യേകിച്ചും എന്റെ മുഖം അടിച്ചു വികൃതമാക്കികളയും. ഇത് ഞാൻ തുറന്നെഴുതുന്ന സത്യം ആണ്.
ഉറക്കം ഉണർന്ന് കഴിഞ്ഞാൽ ഈ നാറിയെ ചിന്തിക്കുന്നത് പോലും അറപ്പാണ് 
ഇവൻ സ്വപ്നത്തിൽ പോലും കടന്നു വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കിടക്കും. എപ്പോഴും ഇവൻ സ്വപ്നത്തിൽ വരാറില്ല. വന്നാൽ അടി, ഉറപ്പായിട്ടും നടന്നിരിക്കും. എത്ര കടുപ്പത്തിൽ സ്വപ്നത്തിൽ പ്രേമിക്കുന്നോ അത്രത്തോളം ഭർത്താവ് എന്നെ അടിച്ചു വികൃതമാക്കിയിരിക്കും. ആരോഗ്യം കെടുത്തിയിരിക്കും.
ചുരുക്കി പറഞ്ഞാൽ എനിക്ക് ചാത്തൻ ഒരാളേ ഉള്ളൂ.
ആർക്കും പിടി കിട്ടില്ല അല്ലേ! . എനിക്കും സംഗതി ഇത് വരെ പിടി കിട്ടിയിട്ടില്ല 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ