ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂൺ 23, ഞായറാഴ്‌ച

ഞാൻ





ഞാൻ 



ലക്ഷ്യങ്ങളില്ലാതെ  വഴി തെറ്റി
അക്ഷരങ്ങളെ വായിച്ചെടുത്തവൾ
എഴുത്തറിയില്ല , ഭാവനയില്ല
പൊട്ടി തെറിക്കും  വിമർശനങ്ങൾ  ഇല്ല .

2013, ജൂൺ 21, വെള്ളിയാഴ്‌ച

എൻറെ മകൾ




വിതുരോദയം  മാഗസിനിൽ  പ്രസിദ്ധീകരിച്ച കവിത  ജൂണ്‍  മാസം 21-ആം  തീയതി എഴുതിയത് 






മക്കളില്ല മക്കളില്ല മക്കളില്ല  പോലും 
മണ്ണിൽ  അലിഞ്ഞു ചേരുവാൻ 
ഒരു പിടി  മണ്ണിടുവാൻ  മക്കളില്ലപോലും .
മക്കളില്ല ; 
പരിഹസിച്ചു മനുജർ പലവട്ടം 
എന്നിട്ടും ഈ  നദിയെന്തേ   പറയുന്നു 
നീയെൻറെ   മകളെന്നു .


ഭാരം കീറി' മണ്ണിൽ  വലിച്ചെറിഞ്ഞവരെ 
ചപ്പു കൂനയിൽ വലിച്ചെറിഞ്ഞവരെ 
നീ യാത്രയാക്കുന്നു , ഹൃദയം പൊട്ടും ഗദ് ഗതത്താൽ 
നീയവർക്കയി  കാവ്യ മാലകൾ  കോർക്കുന്നു .


നീ ശ്വസിച്ച വായു തന്ന പൊക്കിൾ കൊടി 
                              പൊട്ടീ  നദീതീരത്ത് ,
ഭോഗം തീർത്തു  കൂടണഞ്ഞു  നിന്നെ ഉരുവാക്കിയവനും .


രക്ത മാലിന്യത്താൽ അശുദ്ധയാം നദി തന്നു 
                               നിന്നെയെൻറെ കയ്യിൽ 
ചളി നിറഞ്ഞ നിൻ മേനി നക്കി  തുടച്ചെടുത്തു 
 മകളെയെന്നു  വിളിച്ചതോർമ്മയില്ലേ ?

ഏകിയില്ല ഒർക്കുവാനായിട്ടൊന്നും  
നിനക്കെന്ന  പിറുപിറുപ്പസഹനീയം ഇന്നെനിക്ക് 


നീയെൻറെ മകളെന്നു  വിളിച്ചവൾ ഒരുവൾ  
                                      ആ നദി ഒരുവൾ മാത്രം .

വിഷ പാമ്പുകൾ ചീറ്റും കാട്ടിൽ നിനക്കായി തേടി ഞാൻ  
                   പഴങ്ങൾ പൂന്തേനുകൾ. 
വിശപ്പകന്നു  വളർന്നു എൻറെ വിണ്ടു കീറിയ 
                            ദിന രാത്രങ്ങളാൽ .
എന്നിട്ടും നീയെന്തേ അമ്മേയെന്ന്  വിളിചില്ല 

 എൻറെ  ശവ പറമ്പിൽ ഒരു പിടി മണ്ണിടുവാൻ
  നീ എന്തേ വന്നില്ല .

ഞാന്നിന്നു നീറുന്നു നീ  സ്വയം  തീർത്ത 
                                      അനാഥത്വത്തിൽ,

എന്നിട്ടും ഈ  നദിയെന്തേ  പറയുന്നു 
നീയെൻറെ   മകളെന്നു .

 ,





2013, ജൂൺ 15, ശനിയാഴ്‌ച

മഴയത്ത്





മഴയത്ത് 


ഇടിമഴ , പെരുമഴ , തോരാമഴയത്ത്
ഒന്ന് ,രണ്ടു , മൂന്നാൾക്കാർ
ഒരു കുടക്കീഴിൽ പോണ കണ്ടോ ?

ചേമ്പില വെട്ടി കുടയുണ്ടാക്കി
മഴയത്തീറൻ  മാറാത്ത
കൈലിയുമുടുത്ത് പെണ്ണുങ്ങൾ
വയലേലകൾ താണ്ടുന്നു
          നനഞ്ഞൊലിച്ച പള്ളിക്കുടം
                   അടച്ചിടുമാന്നേരം ,
പാലം കടക്കും പിള്ളർക്കായി .



വിശപ്പ്


വിശപ്പ് 





വിശപ്പില്ലാത്ത  വയറുമായി 
വിശപ്പിന്റെ കഥയെഴുതാൻ 
നാലഞ്ചു വട്ടം തുനിഞ്ഞു.
വാക്കുകളില്ല   നാവിന്തുമ്പിലും , തൂലികയിലും .
ഒരുപിടി അന്നം കൊടുക്കുവാൻ 
വിശന്നൊട്ടിയ  വയറുകൾ തേടി  നടന്നു .
എങ്ങുമില്ല്ല  ഒട്ടിയ വയറുകളും ,
അവിഹിത ഗർഭത്ത ൽ വീർത്ത വയറുകളും.

ഉദര രോഗം പിടിപെട്ടവർ ,
വയറൊട്ടുവാൻ    അത്താഴ പഷ്ണി കിടക്കുന്നവർ .

വിശപ്പിന്റെ മാധുര്യ അറിയുവാനാളില്ല ;
ആവോളം മധുരം ഭുജിക്കാൻ  കഴിയുന്നവരുമില്ല .

2013, ജൂൺ 14, വെള്ളിയാഴ്‌ച

മൃത്യു



മൃത്യു 



അവനിന്നലെയും  വന്നുപോയെന്നുപോൽ 
താർതെന്നലൂതിയൂതി  തളർന്ന 
മുളങ്കാടുകളിൽ  അസ്പഷ്ടമാം 
നിശ്വാസം തങ്ങിയെന്നോ ?
എന്തോ ? രാവിന്റെ തേന്മയിൽ 
                          ഞാനുറങ്ങി .

രാത്തിങ്കളെന്നെ  താഴുകിയോ 
അറിയില്ലെനിക്കൊന്നും .


നിൻ മൃദു സ്മേരം  തിളങ്ങി 
മണ്ണിനു   ശാന്തമാം 
നിർവൃതിയുമേകി ,

അരികിലിരുന്നു മുത്തശ്ശിക്കഥ 
പെറു ക്കിയെടുത്തോരു ,മാലകോർത്തു 
                          എനിക്കിട്ടുവെന്നോ ?

അറിയില്ലെനിക്കത് .....



ഓർക്കുന്നു ,ആരാമത്തിൻ 
ചന്തത്തിൽ നീയെനിക്കേകിയ 
ചെണ്ടുകൾ ,മണിമുത്തുകൾ .



ഉറങ്ങട്ടെ ,ഞാനുറങ്ങട്ടെ
          നീ  വന്നു പൊയ്കോളൂ 

2013, ജൂൺ 5, ബുധനാഴ്‌ച

ഇന്ന് ഞാൻ





 ഞങ്ങൾ  അലയുകയാണ്.


അലച്ചിലുകൾ നിറഞ്ഞ എന്റെ ജീവിതം എന്നാണ്  അവസാനിക്കുന്നതു.
അല്ല, ജീവിതത്തിൽ എന്ന് ഈ അലച്ചിലുകൾ  അവസാനിക്കും...
.ഉപ്പാപ്പാൻ  പറഞ്ഞപോലെ ശാപം പിടിച്ച പെണ്ണ് തന്നെ...

ഇന്നും അലഞ്ഞു   വളരെ ദൂരം   ...
കാമുകനെ തേടി .. അല്ല്ല കാമുകനോടൊപ്പം
കാമുകനെങ്കിൽ  കാമമെങ്കിലും ഉള്ളിൽ  വേണ്ടേ?
കാമവുമില്ല സ്നേഹവും  ഇല്ല ..
കുറെ  പരിമിധികൾ  മാത്രം  വാതോരാതെ പറഞ്ഞു ..
എനിക്കൊട്ടും തലയിൽ  കയറാത്ത  നിയമ കുരുക്കുകൾ  പറഞ്ഞു.
സമാധാനമില്ലാത്ത അലച്ചിലുകളെ  കുറിച്ച് മാത്രം  പരസ്പരം പങ്കുവെച്ചു.


പ്രണയ ജോടികളെ  പോലെ യാത്ര ചെയ്തു ...
പ്രണയം ഒട്ടുമില്ലായിരുന്നു ..
പരസ്പരം നോക്കിയപ്പോൾ  കണ്ണുകൾ ചിമ്മിയില്ല ..

ഭയം ....ഭയം മാത്രം അതിലുണ്ടായിരുന്നു.

 ചിലപ്പോഴെങ്കിലും   ഭാര്യയോടെന്നപോലെ സംബോധന ചെയ്തു.
യാതൊരു  കടമയും   നിർവഹിച്ചില്ല.
നിന്റേതു എന്റേത് എന്ന  വേർതിരിവ് സ്പഷ്ടമായിരുന്നു 


ഇരുട്ടിൽ  ഒരു വേശ്യയാകാമെന്ന്  സന്തോഷിച്ചു. 


ഈ  സുന്ധരമായ രാത്രിയിലുംപങ്കു വച്ചത്  
ഒരിക്കലും അവസാനിക്കാത്ത അലച്ചിലുകളെ കുറിച്ചല്ലേ?


ഞാൻ മാത്രമല്ലല്ലോ നീയും അലയുകയല്ലേ?
ഇനിയുള്ള  അലച്ചിലുകൾ  നമുക്ക് ഒരുമിച്ചു 
 ആയലെന്ത?


നമുക്ക് അലഞ്ഞു തിരിയേണ്ട വഴികൾ  വ്യത്യസ്തമാണ് അല്ലെ?

അലച്ചിലുകൾക്കിടയിൽ എപ്പോഴോ കണ്ടു മുട്ടിയവർ.
പിരിഞ്ഞു യാത്ര ചെയ്യാം.

വിവേകമുണ്ടെന്നു സ്വയംതോന്നിയിട്ടും 
എന്താണ് വീണ്ടും നമ്മുടെ യാത്ര ഒരുമിച്ചാക്കിയത്.

ഇപ്പോഴും  ഞങ്ങൾ  അലയുകയാണ്.
പ്രണയം ഇല്ലാതെ  കടമകൾ ഇല്ലാതെ...
                                     കാമം ഇല്ലാതെ........







2013, ജൂൺ 3, തിങ്കളാഴ്‌ച


എൻറെ സുപ്രാഭാതം 



      പറങ്കിമാന്തോട്ടത്തിലെ കുന്നിനു മുകളിലെ
വീട്ടിലായിരുന്നപ്പോൾ  അതിരാവിലെ നാലുമണി ക്ക് പോറ്റികുന്നിലെ പെന്തെകോസ്റ്റ്  പള്ളിയിലെ  സ്തോത്ര  പ്രാർത്ഥന  കേട്ടാണ് ഉണരുന്നത് .   പ്രാർത്ഥന കഴിയുമ്പോൾ ..മുളയ്ക്കോട്ടുകരയിലെ  മസ്ജിതിൽ  നിന്നും സുബഹ് ബാങ്ക് വിളി......   അഞ്ചു മണിക്ക് തൊട്ടു അയൽപക്കതെന്നപോലെ  ശിവക്ഷേത്രത്തിലെ  പ്രഭാതകിർത്തന , ഞങ്ങൾ  പഠിച്ചു കൊണ്ടിരിക്കുംപോൾ  കേൾക്കാം . .

 ഇരുപത്താറു വർഷം  എന്റെ പ്രഭാതം മൂന്നു മതത്തിന്റെയും പ്രാർത്ഥനകേട്ടാണ്  ആരംഭിച്ചിരുന്നത് ..

അത്രയും സുന്ദരമായ പ്രഭാതം ... എനിക്കിന്നു  കിട്ടാറില്ല.