ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂൺ 21, വെള്ളിയാഴ്‌ച

എൻറെ മകൾ




വിതുരോദയം  മാഗസിനിൽ  പ്രസിദ്ധീകരിച്ച കവിത  ജൂണ്‍  മാസം 21-ആം  തീയതി എഴുതിയത് 






മക്കളില്ല മക്കളില്ല മക്കളില്ല  പോലും 
മണ്ണിൽ  അലിഞ്ഞു ചേരുവാൻ 
ഒരു പിടി  മണ്ണിടുവാൻ  മക്കളില്ലപോലും .
മക്കളില്ല ; 
പരിഹസിച്ചു മനുജർ പലവട്ടം 
എന്നിട്ടും ഈ  നദിയെന്തേ   പറയുന്നു 
നീയെൻറെ   മകളെന്നു .


ഭാരം കീറി' മണ്ണിൽ  വലിച്ചെറിഞ്ഞവരെ 
ചപ്പു കൂനയിൽ വലിച്ചെറിഞ്ഞവരെ 
നീ യാത്രയാക്കുന്നു , ഹൃദയം പൊട്ടും ഗദ് ഗതത്താൽ 
നീയവർക്കയി  കാവ്യ മാലകൾ  കോർക്കുന്നു .


നീ ശ്വസിച്ച വായു തന്ന പൊക്കിൾ കൊടി 
                              പൊട്ടീ  നദീതീരത്ത് ,
ഭോഗം തീർത്തു  കൂടണഞ്ഞു  നിന്നെ ഉരുവാക്കിയവനും .


രക്ത മാലിന്യത്താൽ അശുദ്ധയാം നദി തന്നു 
                               നിന്നെയെൻറെ കയ്യിൽ 
ചളി നിറഞ്ഞ നിൻ മേനി നക്കി  തുടച്ചെടുത്തു 
 മകളെയെന്നു  വിളിച്ചതോർമ്മയില്ലേ ?

ഏകിയില്ല ഒർക്കുവാനായിട്ടൊന്നും  
നിനക്കെന്ന  പിറുപിറുപ്പസഹനീയം ഇന്നെനിക്ക് 


നീയെൻറെ മകളെന്നു  വിളിച്ചവൾ ഒരുവൾ  
                                      ആ നദി ഒരുവൾ മാത്രം .

വിഷ പാമ്പുകൾ ചീറ്റും കാട്ടിൽ നിനക്കായി തേടി ഞാൻ  
                   പഴങ്ങൾ പൂന്തേനുകൾ. 
വിശപ്പകന്നു  വളർന്നു എൻറെ വിണ്ടു കീറിയ 
                            ദിന രാത്രങ്ങളാൽ .
എന്നിട്ടും നീയെന്തേ അമ്മേയെന്ന്  വിളിചില്ല 

 എൻറെ  ശവ പറമ്പിൽ ഒരു പിടി മണ്ണിടുവാൻ
  നീ എന്തേ വന്നില്ല .

ഞാന്നിന്നു നീറുന്നു നീ  സ്വയം  തീർത്ത 
                                      അനാഥത്വത്തിൽ,

എന്നിട്ടും ഈ  നദിയെന്തേ  പറയുന്നു 
നീയെൻറെ   മകളെന്നു .

 ,





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ