ജനപ്രിയ പോസ്റ്റുകള്‍‌

2026 മേയ് 29, വെള്ളിയാഴ്‌ച

 മോഷണം

----------------
ആൽബം ഡിസൈൻ വർക്ക്‌ അത്യാവശ്യം കിട്ടുമായിരുന്നു. ആ സമയങ്ങളിൽ വീട്ടിൽ ഇരുന്നാണ് വർക്ക്‌ ചെയ്തിരുന്നത്.
വിവാഹം കഴിഞ്ഞുള്ള മാസം മുതൽ എന്റെ ഓഹരി എന്ന പോലെ ചെറിയ തുക ചെലവിന് കൊടുത്തിരുന്നു.
ഞാൻ, പണം ചെലവഴിക്കുന്ന ആളും, അത്യാവശ്യം സേവ് ചെയ്യുന്ന ആളുമാണ്. അയാൾക് വരുമാനം ഇല്ല എന്നത് ആ സമയങ്ങളിൽ എനിക്ക് ഒരു ഭാരം ആയി തോന്നിയില്ല. അയാളെ വർക്ക്‌ പഠിപ്പിക്കണം സ്റ്റുഡിയോ ഇടണം എന്റെ പ്ലാൻ അതായിരുന്നു.
അയാൾ കിടക്കമേൽ എന്നെ സന്തോഷിപ്പിക്കുന്നില്ല എന്നത് എന്നെ സംബന്ധിച്ച് വലിയ പ്രശ്നം ആയി തുടങ്ങി. ഇയാൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ അയാൾ പറഞ്ഞത് പോലെ എന്റെ ശരീര ഘടനയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഇയാൾ മറ്റാരെയെങ്കിലും ആണോ ഇഷ്ടപ്പെടുന്നത്?
ആകെ ചിന്താ കുഴപ്പത്തിലായി. ബുക്കുകളിൽ ഇതൊക്കെ എഴുതി മനസിനെ തരണം ചെയ്തു കൊണ്ടിരുന്നു.
വിവാഹം വരെയും എന്നോട് സംസാരിച്ചു കൊണ്ടിരുന്ന ആൾ വിവാഹം കഴിഞ്ഞു അയാളുടെ വീട്ടിൽ ചെന്ന് കയറിയ നാൾ മുതൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു പെരുമാറി കൊണ്ടിരുന്നത്.
ഞങ്ങളുടെ വീട്ടിൽ അമ്മയോ പപ്പയോ എവിടെ യെങ്കിലും ഒക്കെ ആണ് പൈസ വയ്ക്കാറുള്ളത്. "നിങ്ങൾ ആരെങ്കിലും ഇവിടെ ഇരുന്ന പൈസ എടുത്തോ?" എന്ന് ഒരു തവണ പോലും ഞങ്ങൾ മൂന്ന് പെണ്മക്കളോടും ചോദിക്കേണ്ടി വന്നിട്ടില്ല. എത്ര നാൾ കണ്മുന്നിൽ ഇരുന്നാലും ഞങ്ങൾ ക്യാഷ് എടുക്കാറില്ല. അതു ജീവിതത്തിൽ set ചെയ്തിട്ടുള്ളതാണ്.
അത് കൊണ്ട് തന്നെ എന്റെ പേഴ്സും അശ്രദ്ധമായി ആണ് വീട്ടിൽ ഇട്ടേക്കുന്നത്.
അവർ എന്നെ. "മുതുക്കി " കോൺസെപ്റ്റ് വച്ചു കെട്ടിയാലും ആ നാളുകളിൽ ഞാൻ എനിക്ക് പുതു മണവാട്ടി തന്നെയാണ്.
പുതുമണം മാറാത്ത ആ നാളുകളിൽ ഒരിക്കൽ ഒരു ചിന്ത.
" പേഴ്സിൽ നിന്നും ക്യാഷ് കാണാതാകുന്നു'
അക്കാലങ്ങളിൽ എനിക്ക് ഡെയിലി വർക്ക്‌ ഉണ്ട്. നല്ല വരുമാനം ഉണ്ട്. ആദ്യമൊക്കെ തുക പോകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
രാത്രിയിൽ ഞാൻ കുളിക്കാറുണ്ട്. ബാത്രൂം പുറത്ത് ആണ്. ബാത്‌റൂമിൽ കയറി tap full തുറന്നിട്ടു.
കുളിക്കാൻ കെട്ടിയ കൈലി വേഷത്തിൽ പെട്ടന്ന് ഞങ്ങളുടെ റൂമിലേക്ക് ഓടി ചെന്നു.
തുറന്ന പേഴ്സിൽ കൈയിട്ടു നിൽക്കുന്ന ലവളുടെ "കൂത്തി മാപ്ല ".
ഞാൻ എത്രയോ കഷ്ടപ്പെട്ട് ആണ് ഈ തൊഴിൽ മേഖലയിൽ എത്തിയത്. കുറച്ചു ക്ലയിന്റിനെ കണ്ടെത്തിയത്. അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അല്ലെങ്കിൽ എങ്ങനെ ആണ് എന്റെ കയ്യിൽ ക്യാഷ് വന്നത്തുന്നത് എന്ന് ചിന്തിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല. അങ്ങനെ കഴിയുകയുമില്ല.
കാരണം. ഞാൻ ആഞ്ഞു പിടിച്ചു തൊഴിൽ മേഖല കണ്ടെത്തുമ്പോൾ അയാൾ ആഞ്ഞു പിടിച്ചു "കൂത്തി പപ്പ , കൂത്തി മാപ്ല" പദവി അലങ്കരിക്കുക ആയിരുന്നു.
ഞാൻ ഇങ്ങനെ എഴുതിയതിൽ എല്ലാവരും നീരസപ്പെടും. ഇത് ചെയ്യുമ്പോൾ അയാൾക്ക് 35 വയസ് ആയിരുന്നു.
എന്നിൽ, തഴുകപെടേണ്ട ശരീരം കണ്ടെത്താൻ കഴിയാതെ എന്റെ പേഴ്സിലെ ക്യാഷ് തുടർച്ചയായി മോഷ്ടിച്ചവന് ഞാനിന്ന് കൊടുക്കുന്ന സർട്ടിഫിക്കറ്റ് ഇത് തന്നെ ആണ്.
അടുത്ത ജീവിത പങ്കാളിയോട് ഇവൻ ഇങ്ങനെ പെരുമാറാതെ ഇരിക്കട്ടെ. അന്നെന്നെ ഉപദ്രവിക്കുവാൻ കൂട്ട് നിന്ന അയാളുടെ അമ്മ, അനുജൻ എന്നിവർ ഇനി അയാൾക്ക്‌ കൂട്ടി കൊടുപ്പ് നടത്താതിരിക്കട്ടെ.
See less

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ