ആ ഫോട്ടോയ്ക്ക് ക്യാപ്ഷൻ അയാൾ എഴുതി.
'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നവൾ വിട്ടു പോയിട്ട് ഇന്നേക്ക് 6 വർഷം തികയുന്നു.'
അയാൾക്ക് പ്രിയമായിരുന്നവളുടെ ഫോട്ടോക്ക് താഴെ പ്രണാമങ്ങളും, ആദരാജ്ഞലികളും, റസ്റ്റ് ഇൻ പീസുകളും കൊണ്ടു രേഖപെടുത്തി സുഹൃത്തുക്കൾ അയാളുടെ ദുഃഖത്തിൽ പങ്കു ചേർന്നു.
" താങ്കൾ എന്തിനാണിങ്ങനെ ഫേസ് ബുക്കിൽ വ്യാജങ്ങൾ പ്രചരിപ്പിക്കുന്നത്? സൈബർ നിയമങ്ങൾ ശക്തമാണെന്ന് താങ്കൾക്ക് അറിയില്ലേ? "
" സർ, ഇതിൽ ഏന്താണ് വ്യാജം? എനിക്ക് പ്രിയമായിരുന്നു എന്നതോ? അതോ എന്നെ വിട്ടു പോയി എന്നതോ??
വ്യാജം തെളിയ്ക്കാൻ ആർക്കും കഴിഞ്ഞില്ല.
പിറ്റേ വർഷം അതേ ദിവസം, അവൾ അയാളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തു,
' എനിക്ക് പ്രിയമായിരുന്നവൻ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വർഷം'
അയാൾക്ക് കിട്ടിയതിനേക്കാൾ ഇരട്ടി ദുഃഖ ചിഹ്നം കിട്ടി. പ്രണാമങ്ങളും, ആദരാജ്ഞലികളും, റസ്റ്റ് ഇൻ പീസുകളും കണ്ട് അവൾ പൊട്ടിചിരിച്ചു.
അമൃതയുടെ സൂപ്പർ ലൈക്കെന്തിനെന്ന് തല പുകയ്ക്കാൻ നിൽക്കാതെ 7 വർഷമായി ഭർത്താവായിരിക്കുന്നയാളെയും കെട്ടി പിടിച്ചു കിടന്നുറങ്ങി...
മുഖഭാഗമായ റോസപ്പൂവുമായി 'അമൃത' എന്ന 'വ്യാജൻ അവളോട് കൂട്ട് കൂടിയിട്ട് 7 വർഷമായി. തന്നിൽ നിന്നും പിരിഞ്ഞ ഭാര്യ ഇട്ട അയാളുടെ ഫോട്ടോക്ക് താഴെ വരുന്ന ആദരാജ്ഞലികൾക്കു സൂപ്പർ ലൈക്കുകൾ ഇട്ടു അയാൾ നേരം വെളുപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ