"മഴ കൊണ്ട് മാത്രം കിളിർക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ "
അന്നയാളെ ഞാൻ കുഴിച്ചിട്ടു.
മഴ വരുന്നതും കാത്തിരുന്നു.
അയാൾ കിളിർത്തു വന്നാലോ?
മഴ വന്നിട്ടും പെട്ടിയ്ക്ക് ചുറ്റും നനഞ്ഞിട്ടും
പെട്ടി നനഞ്ഞിട്ടും
കാലം കഴിഞ്ഞു ചിതല് തിന്നിട്ടും
കളകൾ പെരുകിയതല്ലാതെ
ഫലമുള്ള വൃക്ഷം മുളച്ചതേയില്ല
അയാൾ മുളച്ചു വന്നതേയില്ല
ഓഹ് ഞാൻ മറന്നു
ഞാനൊരു വിത്തും അയാളുടെ
ഹൃദയത്തിൽ പാകിയില്ലല്ലോ
അയാളെങ്ങനെ കിളിർത്തു വരും.
അതിനും മുൻപേ അയാൾ ചത്തു പോയിരുന്നു
ഞാൻ കുഴിച്ചിടുക മാത്രമേ ചെയ്തുള്ളൂ.
ഞാനൊന്നും വിതറാതെ
അയാളുടെ ശവം തിന്നു വളർന്നതെല്ലാം
കളകൾ.
അയാളുടെ ശവം തിന്നു വളർന്നതെല്ലാം കളകൾ.
അയാളുടെ ശവം തിന്നു വളർന്നതെല്ലാം കളകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ