തിരിച്ചു പോകാം
അകം നിറഞ്ഞഹമകന്ന കാലമോർത്തു
നോക്കിയാൽ
അഹന്തയെല്ലാം ബാല്യമായകന്നു പോയിടും
ഞാനുമില്ല നീയുമില്ല
രൂപഭേദങ്ങൾ .
വക്ര മുഷ്ടി കാട്ടി ഭയപ്പെടുത്തില്ല
പരുക്കേറ്റു വീണ ബാലഹീനനാം
തൊട്ടയൽക്കാരനെ
പുഴുക്കുത്തേറ്റു നശിച്ച നിൻറെ നന്മകൾ
തിരിച്ചെടുക്കാനാകുമോ പരിശ്രമിചെന്നാൽ
കാര്യമില്ലയെന്നു നിന്നെ പഴിച്ചിടാതെ നീ
തിരകെ വന്നു ചേരുമോ നന്മയെന്നതിൽ
നന്മ തിന്മയറിഞ്ഞിടാത്ത ബാല്യ കാലത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ