ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂലൈ 7, ഞായറാഴ്‌ച

അരങ്ങിൽ നിന്ന് അടുക്കളയിലേയ്ക്ക്


എല്ലാരുമിങ്ങനെ  അരങ്ങു  വാണാൾ
ആരാണ്  ചമയ്പ്പതു  നല്ലയാഹാരം ?പുകയറയിൽ നീറുന്ന  കണ്ണുമായി
പൂർവ്വന്മാർ  ചമച്ച കാവ്യ  ഭക്ഷണത്തിൻ
രുചി  മറന്നു പോയോ ?ഏതാണ്  ശരിയെന്നും  ഏതാണ്  തെറ്റെന്നും
അറിയാത്ത കാലത്തിൽ

പകച്ചു പോയ ജന്മങ്ങൾ
നീറി പുകഞ്ഞെഴുതി  കാലത്തിൻ
             അഗ്നിയിൽ
നാടൻ  പാട്ടുകൾ  പോലുമന്നത്തെ
രുചിയുള്ള  ആഹാരം .പുകയില്ലാ  കുശിനികൾ , അടുക്കി  വച്ച
                                വ്യഞ്ജനങ്ങൾ
പകൽ  പോലെ വെളിച്ചം  തരും
                           കണ്ണാടി  ചുമരുകൾ.എന്നിട്ടും നീയിന്നും  നിലാവിനെ പ്രണയിച്ചു
മഴയേ  പ്രണയിച്ചു  പൂമുഖത്തു  തന്നെ
                                   ഉലാത്തുമെങ്കിൽ ,


യാത്ര  പോയ  നിൻറെ  മക്കൾ
ജീവിത  പന്ഥാവിൽ  തോറ്റു  നിന്നരികിൽ
                                  വന്നാൽ

ജടാരഗ്നിയെ ശമിപ്പിചു ഊർജം
                      കൊടുക്കുവനാരുണ്ട് ?


അരങ്ങിൽ  നിന്ന് അടുക്കളയിലേയ്ക്ക്
                ഒരു പോക്ക് നല്ലതല്ലേ?

-------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ