യേശു ഉയർത്തെഴുന്നേറ്റു.
മറിയയും കൂട്ടരും കല്ലറയ്ക്കൽ വന്നപ്പോൾ യേശു അവിടെ ഇല്ല.
എവിടെ പോയി?
ഉയിർത്തെഴുന്നേറ്റയുടൻ അദ്ദേഹം പ്രതികാരം ചെയ്യാൻ ആണ് പോയത്.
എന്താണ് പ്രതികാര കാരണം?
മരണ സമയമൊക്കെ ആയപ്പോൾ പിതാവായ ദൈവവും കൈവിട്ടു.
"ഇനി ഒറ്റയ്ക്ക് ജയിച്ചു വാ " ലെവൽ ആയി.
ഇതെല്ലാം കണ്ടു സാത്താൻ സന്തോഷിക്കുന്നുണ്ടായിരുന്നു. പരിഹസിക്കുന്നുണ്ടായിരുന്നു.
"പാതാളത്തിന്റെ മേൽക്കൂര ചവിട്ടി പൊളിച്ചു സാത്താന്റെ തല തകർത്തു
."
വീട്ടിന്റെ ഓടെല്ലാം ചവിട്ടി പൊളിച്ചു ഇറങ്ങീന്ന്.
ഹോ. തലയൊക്കെ തകർത്ത് കളയേണം എങ്കിൽ എത്രമാത്രം കോപം ഉണ്ടായിരുന്നിരിക്കേണം.
എന്നിട്ട് "സകലതിനും മീതെ തലയായി."
ഇത് പൗലോസിന്റെ വ്യാഖ്യാനം ആണ്.
സാത്താന് ഇപ്പോൾ വാല് മാത്രമേ ഉള്ളൂ.
കേട്ടിട്ടില്ലേ? "ആ ചെറുക്കൻ ഭയങ്കര വാലാണ് " സാത്താന്റെ സന്തതി 🤣
ഞാൻ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ.
വല്ലവരും സംഘടിതമായി ആക്രമിക്കപെടുമ്പോൾ ഒറ്റപ്പെട്ട അവസ്ഥകളിൽ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ നിങ്ങളുടെ മനസുഖത്തിന് വേണ്ടി അവരെ പരിഹസിക്കാൻ നിൽക്കേണ്ട.
അവർ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം ഉണ്ട്. അമ്മച്ചിയാണേ നിങ്ങൾക്ക് പണി തന്നിരിക്കും.ശിഷ്ട കാലം വാലിട്ട് ആട്ടി ജീവിതം തള്ളി നീക്കാമെന്നു മാത്രം.
ഈസ്റ്റർ വെളിപാട്.
യേശുവിൻ നാമത്തിൽ തന്നെ ആമേൻ. ഗ്ലോറി.ഹാലേലുയ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ