എന്റെ ദേശം
പെട്ടന്നൊരു നാൾ ഒരു മഹാമാരി വന്നു..
ദേശക്കാർ ഒന്നൊഴിയാതെ മറ്റൊരിടത്തെക്കു ഒഴുകി പോയി.
അവർ സന്തോഷത്തിൽ ആണ്.
ഉറ്റവർ ഉടയവർ എല്ലാം ഒപ്പമുണ്ട്.
ഒടുവിലാണ് ഞാനെന്റെ ദേശം തേടി എത്തിയത്.
നിശബ്ദത....
നിശബ്ദത.....
ആരും വരില്ലെന്നറിഞ്ഞിട്ടും
അവരെ കാത്തിരുന്നു.
ഈ രാത്രി ഞാൻ അവിടെ ഒരു
മര ചുവട്ടിൽ ഇരുന്നു.
നിശബ്ദത...
നിശബ്ദത..
ചീവീട് പോലും മിണ്ടുന്നില്ല..
പകൽ പെയ്ത മഴ..
രാത്രി
മരത്തിൽ നിന്നും മഴ പെയ്യിക്കുന്നു..
ശബ്ദമില്ലാത്ത മഴ
തുള്ളികൾ വീണിട്ടും ശബ്ദിക്കാത്ത
കരിയിലകൾ...
നിശബ്ദമായി പോകുന്ന
കുറുക്കൻമാരെ ഇരുട്ടിൽ
എനിക്ക് തിരിച്ചറിയാം
അവ ഉറക്കെ ഒന്ന് കൂവി എങ്കിൽ.
എന്നെ തുറിച്ചു നോക്കി മരത്തിനു
മുകളിൽ രണ്ടു കണ്ണുകൾ..
അതൊന്നു മൂളിഇരുന്നെങ്കിൽ..
ഇല്ല ഒന്നും മിണ്ടുന്നില്ല..
എല്ലാം നിശബ്ദമാണ്...
എല്ലാം നിശബ്ദമാണ്..
==================
ഒരു മണിക്ക് കണ്ട സ്വപ്നം.. (08)
എൻറെ നാടിനൊപ്പം 🖤🖤🖤🖤🖤🖤
love u all 💜🖤💜🖤
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ