'വിഡ്ഢി പ്പെണ്ണ് '
************
ആദ്യ കണ്ടു മുട്ടലിൽ
ഞാനതു പറഞ്ഞു
എന്റെ വിഡ്ഢിത്തം
ഇഷ്ടമാണെന്ന് അന്ന്
നീ പറഞ്ഞു .
നിന്നോടുള്ള എന്റെ
മറുപടികൾ വിഡ്ഢിത്തം
ആയിരിക്കുമെന്നുമറിഞ്ഞിട്ടും
നീ പലതുമെന്നൊടു
ചോദിച്ചുകൊണ്ടേയിരുന്നു
'വിഡ്ഢി പ്പെണ്ണ് ' നീ എന്റെ
മറുപടികൾക്ക് തന്ന
പാരിതോഷികം
ഞാനിന്നെറ്റവും
ഇഷ്ടപ്പെടുന്ന വാക്ക്
നീയെനിക്ക് കിരീടം
തന്ന പോലെ എന്റെ
തലയിൽ ചൂടുന്നു
******************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ