മുഖം മറയ്ക്കുന്ന തൂവാല
----------------------------------------
പള്ളികുടം കഴിഞ്ഞു വരുന്ന വഴിയിൽ അവൾ ശ്രദ്ധിച്ചു അയാൾ അവിടെ നിൽക്കുന്നു. എന്തായിരിക്കും സംസാരിക്കുന്നത് . ബോധപൂർവ്വം അയാൾ നിൽക്കുന്ന വശം ചേർന്ന് നടന്നു. അടുത്തെത്തിയപ്പോൾ നടക്കുന്നതിൻറെ വേഗത കുറച്ചു .
ഓ !വിവാഹ പ്രായം ഉയർത്തിയാലും താഴ്ത്തിയാലും ഇയാൾക്കെന്താ?
ഇയാളെ ബാധിക്കുന്നില്ലല്ലോ ? വിവാഹ പ്രായത്തിനു വാക്കുക്കളാൽ സമരം ചെയ്യുന്ന അയാളോട് പുച്ഛം തോന്നി . ഇയാൾ സമരം ചെയ്യേണ്ടത് ശുദ്ധ ജാതകത്തിനും ചൊവ്വാ ദോഷത്തിനും എതിരെയല്ലേ? ഇത്രയും വീറും വാശിയും അമ്മ ജീവനോടെ ഉണ്ടായിരുന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ ജാതകതിനെതിരെ നിരാഹാരം അനുഷ്ടിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഏകാന്ത ജീവിതത്തിലേയ്ക്ക് വീഴുമായിരുന്നോ?
അവൾ ആ വഴി കടന്നു പോയത് അയാൾ ശ്രദ്ധിച്ചതേയില്ല .
'രാമുവിന് പറ്റിയ പെണ്‍കുട്ടികളെ ഞാനും ഒത്തിരി അന്വേഷിച്ചതാണ് ജാതകം ചേരണ്ടായോ? അവൻ നല്ലവൻ ആണ്, ഇനിയിപ്പോൾ അവൻറെ പ്രായത്തിനു പെണ്‍കുട്ടിയെ കിട്ടുമോ ആവോ ? അവൻറെ വേണ്ടപ്പെട്ടവരാരും അവനെ ശ്രദ്ധിക്കുന്നില്ല' .ഒരിക്കൽ അമ്മ പറയുന്നത് കേട്ടു.
അവൾ സുന്ദരിയാണ് . അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക വശ്യതയുണ്ട് . എല്ലാവരും കൂട്ടു കൂടാൻ ശ്രമിക്കും . വസ്ത്രത്തെ കുറിച്ച് അവളുടെ അച്ഛൻറെ കാറിനെ കുറിച്ച് ഒക്കെ എല്ലാവരും പുകഴ്ത്തി പറയും. അതുകേൾക്കുമ്പോൾ അവൾക്കു അസ്വസ്ഥതയാണ് . നിൻറെവീട്ടിൽകൊണ്ട് പോകുമോ ? ചിലരെങ്കിലും ചോദിച്ചു . ചിലപ്പോഴൊക്കെ ഉച്ചയൂണ് കഴിഞ്ഞു ക്ലാസിൽ കയറുമ്പോൾ ബുക്കിൽ ആരുടെയെങ്കിലും പ്രണയാഭ്യർത്ഥ ന കാണും . ഒരു കത്തിൽ കന്യകത്വത്തിൻറെ മഹത്വം ആവോളം വർണിച്ചിരിക്കുന്നു. ഛെ !വൃത്തികെട്ടവൻ... പിന്നീടിവൻ ഒരു കാമ ഭ്രാന്തൻ ആയി മാറുമായിരിക്കും. ഇവനെയൊക്കെ ആര് പ്രണയിക്കും ?
വീടിൻറെ അടുക്കള ഭാഗത്ത് നിന്നും നോക്കിയാൽ കുട്ടികൾ 'അങ്കിൾ 'എന്ന് വിളിക്കുന്ന രാമു ചേട്ടൻറെ വീട് കാണാം . ആരുമില്ലാത്ത വീട്ടിൽ രാത്രിയിൽ ഒറ്റയ്ക്ക് എങ്ങനെയാ ഉറങ്ങുന്നത് പാവം. രാമു ചേട്ടനു പേടി കാണും ആരോടു പറയാൻ . ചില രാത്രികളിൽ അവൾ ഭയത്തോടെ ആ വീട്ടിലേയ്ക്ക് നോക്കും.
ഒരിക്കൽ കണ്ടപ്പോൾ ഇസ്തിരി ഇടാതെ ചുക്കി ചുളിഞ്ഞ ഷർട്ടുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു. വീട്ടിൽ അമ്മയാണ് അച്ഛൻറെ തുണി അലക്കി ഇസ്തിരിയിടുന്നത്. അവൾ ഓർത്തു. രാമു ചേട്ടനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ ഈ ഷർട്ടുകൾ മിനുസമുള്ളതു ആകുമായിരുന്നു .
അയാളുടെ വീട്ടിലെ അടുക്കളയിൽ പുക ഉയരാറില്ല . വൃത്തിയില്ലാത്ത ഭക്ഷണങ്ങൾ കഴിച്ചു സൂക്കേട് പിടിച്ചു കിടന്നാൽ അയാളെ ആര് നോക്കും ?
'ഞാൻ നോക്കും '
'ന്ത് ' അവൾ ചോദിച്ചു
'അതെ ഞാൻ തന്നെ ' അവൾ ഒന്ന് കൂടി ഉറപ്പിച്ചു പറഞ്ഞു
'അതേ ഞാൻ തന്നെ നോക്കും , ഞാൻ അയാളെ വിവാഹം ചെയ്യും '
'അതിനു ആരെങ്കിലും സമ്മതിക്കുമോ ?'
"ആരുടേയും സമ്മതം എനിക്ക് ആവശ്യമില്ല " -- ഇത് പറഞ്ഞപ്പോൾ ശബ്ദം മനസ്സിൽ നിന്നും വായിലൂടെ പുറത്തേയ്ക്ക് ചാടി. ആരെങ്കിലും കേട്ടോ .
ഭാഗ്യം ആരുമില്ല .
അയാളും അവളും പോകുമ്പോൾ പിറു പിറുക്കുന്ന പടു കിളവികളെ ഓർത്തവൾ പരിഹാസത്തോടെ ചരിച്ചു . അയാളുടെ കഷണ്ടി കയറുന്ന തലയിലെ ചുരുണ്ട തലമുടിയിൽ അവളുടെ സ്വപ്‌നങ്ങൾ നെയ്യാൻ തുടങ്ങി .
അയാളുടെ ചെറിയ ചലനങ്ങൾ പോലും ദൂരത്തിരുന്നു അറിയാൻ കഴിഞ്ഞു .
ഇനിയിതു തുടരുവാൻ വയ്യ അയാളോട് ഒരുമിച്ചു ജീവിക്കണം .ഭക്ഷണം ഉണ്ടാക്കി കൊടുക്കണം . താൻ അലക്കി മിനുസപ്പെടുത്തിയ വസ്ത്രങ്ങൾ അയാൾ ധരിക്കേണം . അവൾ തീരുമാനിച്ചു .
സന്ധ്യാ നേരത്ത് അയാളുടെ വീടിൻറെ മുറ്റത്തെത്തി. അവളെ കണ്ടതും അയാൾവാതിൽ പടിയോളം വന്നു.
"ഊം? "
അവൾ ഒന്നും മിണ്ടിയില്ല .
അകത്തേയ്ക്ക് പാളി നോക്കി . അങ്ങിങ്ങ് ചിതറി കിടക്കുന്ന കടലാസ് കുന്നുകൾ . കസേരയും മേശയും പേനയും എല്ലാം അലക്ഷ്യമായി കിടക്കുന്നു . എല്ലാം അടുക്കി വയ്ക്കണം കുറച്ചു ധൈര്യത്തോടെ അവകാശത്തോടെ അകത്തേയ്ക്ക് കയറി.
അമ്മ മരിച്ചതിൽ പിന്നെ പെണ്ണുങ്ങൾ ആരും ഇവിടെ കയറിയിട്ടില്ല . ഭയം കൊണ്ട് അയാൾ വിറച്ചു.
ഇടയ്ക്കെപ്പോഴോ കിട്ടിയ ധൈര്യത്തിൽ അയാള് ചോദിച്ചു
"എന്താ ഉദ്ദേശ്യം?"
"വിവാഹം"
"വിവാഹമോ?"
"അതെ ഞാൻ നിങ്ങളെ വിവാഹം ചെയ്യാൻ തീരുമാനിച്ചു . ആ കാണുന്ന വഴ നാരുകൾ മതിയാകും എനിക്ക് "
പിറ്റെന്നത്തെ ദിന പത്രങ്ങളിൽ മുഖം തൂവാല കൊണ്ട് മറച്ച തൻറെ വർണചിത്രങ്ങൾ അച്ചടിച്ചു വരുന്നതു അയാളുടെ ബോധ മണ്ഡലത്തിൽ ആഞ്ഞു പതിച്ചു.
'പീഡനം '
"ഇറങ്ങി പൊയ്ക്കോ ഇവിടുന്നു " അയാൾ ആക്രോശിച്ചു .
അവൾ തീരെ ഭയപ്പെടുന്നില്ല എന്ന് തോന്നി . കയ്യിൽ ബലമായി പിടിച്ചു വലിച്ചു .
'ബലമുള്ള കൈകൾ ! ഇവിടെ ഞാൻ ഭദ്രമായിരിക്കും ' അവൾ പുഞ്ചിരിച്ചു .
തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ വലിയ കരുത്തു തന്നെ അയാൾക്ക് പ്രയോഗിക്കേണ്ടി വന്നു.
'ദൈവമേ ആരും കാണരുതേ ' അയാൾ മനസ്സിൽ പിറുപിറുത്തു കൊണ്ടേയിരുന്നു .
വഴിയിൽ ആരും കാണരുതേ . ഒരു തൂവാല കിട്ടിയിരുന്നെങ്കിൽ മുഖം മറയ്കാമായിരുന്നു.
"രാമു നിന്നെ കണ്ടിട്ടൊത്തിരി നാളായല്ലോ ?" സുഹൃത്ത് കുടുംബത്തോടൊപ്പം എങ്ങോട്ടോ പോകുകയാണ് .
മറുപടി എന്ത് പറഞ്ഞെന്നു അയാൾ ഓർക്കുന്നില്ല. .കൂട്ടുകാരന് സംശയം തോന്നാതിരിക്കാൻ കൈ അല്പം അയച്ചു പിടിച്ചു . വർത്തമാനം പറയുമ്പോൾ ഉയർന്നു താഴുന്ന വെള്ളി വീണ മീശയെ അവൾ അത്ഭുതത്തോടെ നോക്കി .
കൂട്ടുകാരൻ പോയി കഴിഞ്ഞു. പീഡനത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു . വേറാരെങ്കിലും ആയിരുന്നെങ്കിലോ ? അവർക്ക് സംശയം തോന്നിയാലോ ? അവളുടെ കൈ മുറുക്കി പിടിച്ചു നടത്തത്തിൻറെ വേഗം കൂട്ടി .
വീടിൻറെ മുറ്റത്തെത്തി
"ആഹാ! ഇതാരാ പതിവില്ലാതെ ?' ചിരിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അച്ഛൻ .
അയാൾ ചിരിച്ചില്ല
വല്ലാത്ത ക്രോധത്തോടെ അവളുടെ കയ്യിൽ പിടിച്ചു കുലുക്കി .ശബ്ദം താഴ്ത്തി പറഞ്ഞു .
"ഇവൾ, നിങ്ങളുടെ മകൾ, മീനാക്ഷി ; എൻറെ മുഖം മറയ്ക്കാനൊരു തൂവാലയുമായി വന്നു ."
'ദുഷ്ടൻ നിനക്കീ ജന്മത്തിൽ പെണ്ണ് കിട്ടില്ല '
മനസിൽ പിറു പിറുത്തും കൊണ്ട് അവൾ അകത്തേയ്ക്ക് പോയി .
-----------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ