പലായന ചിത്രം
............................
ആഴമുണ്ട്, ആ ചിത്രങ്ങൾ ക്കാഴമുണ്ട്
പ്രോട്ടോക്കോളിലെ
പത്തടിയോളം ആഴമുണ്ട്.
ആ കുഴിയിൽ ഞാനുണ്ട്
എന്റെ പതിയുണ്ട്
ഞങ്ങൾ ചേർന്ന മകനുണ്ട്
പിന്നെയും ചേർന്നു
ലിംഗമറിയാത്ത വയറ്റിലെ
കുഞ്ഞുമുണ്ട്
വീതിയുണ്ട്
ആ ചിത്രങ്ങൾക്ക് വീതിയുണ്ട്
ഒട്ടും പരിചയമില്ലാ ആയിരം മനുജർ
ഞങ്ങൾക്ക് മീതെ
വീഴാതടക്കുവാൻ
ക്രമപ്പെടുത്തിയവീതിയുമീ
പ്രോട്ടോകോൾ കുഴിക്കുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ