'ജിഫർ '
----------
അവനെ ആദ്യമായി കണ്ടത് എന്നാണെന്ന് അവൾക്കു ഓർമയില്ല . അവൻറെ കലുറകളുടെ യും അവളുടെ പാവാടയുടെയും നിറം ഒരേ നീല നിറം ആയപ്പോഴാണ് ആദ്യമായി ശ്രദ്ധിച്ചത് .
കൊളേജിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ബസ് ആലമുക്കിൽ നിർത്തിയപ്പോൾ എതിരെയുള്ള പീടികയിലെ പയ്യനെ വെറുതെ നോക്കി . സ്കൂൾ യുണിഫോം അവനും കളഞ്ഞിട്ടില്ല . അവൾ തൻറെ നീല പാവടയിലെയ്ക്ക് സങ്കടത്തോടെ നോക്കി . സ്കൂൾ യുണിഫോം ആയ വെള്ള ബ്ലൗസ് ധരിക്കുന്നതിൽ വെറുപ്പില്ലെങ്കിലും ഈ നീല നിറത്തിലുള്ള പാവാട ഇടാൻ വിഷമം ആണ് . ഈ പ്രായത്തിലുള്ള ആണ്‍കുട്ടികൾ ഇത്തരത്തിലുള്ള നീല കാലുറകൾ ധരിക്കാൻ ഇഷ്ടപ്പെടാറില്ല . സ്കൂൾ കുട്ടികളെ അല്ലാതെ മറ്റാരെയും ഇങ്ങനെ ഒരു നീല കാലുറകളിൽ കണ്ടിട്ടില്ല .പക്ഷെ അവനും ഇട്ടിരിക്കുന്നത് നീല കാലുറകൾ .
കോളേജ് കഴിഞ്ഞു വരുമ്പോൾ ബസ് ആലമുക്കിൽ എത്തിയപ്പോൾ ആ പീടികയിലേയ്ക്കു അവൾ അറിയാതെ നോക്കി പോയി. അവനെ കണ്ടില്ല . പിന്നീടു എപ്പോഴും ശ്രദ്ധിക്കാൻ തുടങ്ങി . അവൻ നീല കാലുറകൾ ഇടുന്ന ദിവസം അവൾക്കു ഭാഗ്യ ദിവസങ്ങളായി തോന്നി . രാവിലെ മാത്രമേ കാണാറുള്ളു . വൈകിട്ടിവൻ എവിടെ പോകുന്നു ?
കോളേജ് വിട്ടു ഉച്ചയ്ക്ക് വരേണ്ടി വന്നു . ആ സമയം ബസില്ല . സമാന്തര സർവിസിനെ ആശ്രയിച്ചു . ആ ജീപ്പിൽ അവൻ ആയിരുന്നു ക്ലീനെർ. അന്നും ആ നീല കാലുറകൾ. നീല പാവാടയിൽ അവൾ സന്തോഷത്തോടെ നോക്കി . ഒരു പുതിയ പാവാട കിട്ടിയിരുന്നെങ്കിൽ ഈ നീല പാവാട കളയുവാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് എന്ന് .. ഇന്ന് അങ്ങനെ അല്ല. ഈ നീല പാവാട ഒരിക്കലും കീറി പോകരുതേ എന്ന് പ്രാർഥിച്ചു .
സ്ത്രീകളോട് അവൻ എങ്ങനെയാ പെരുമാറുന്നത് ? അവനെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു . ബഹളമില്ലാത്ത സഹസികനെ പോലെ തോന്നി . അവന്റെ കറുപ്പ് നിറം അവളെ ആകർഷിച്ചു കൊണ്ടിരുന്നു .അവനാകട്ടെ ഒരിക്കൽ പോലും അവളെ നോക്കിയില്ല .
അന്ന് മുഴുവനും അവനെ കുറിച്ച് ഓർത്തു . രാവിലെ അവൻറെ പീടികയിലേയ്ക്കു നോക്കും അവൻ അവിടെ കാണും തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നു പുറത്തേയ്ക്ക് നോക്കിയിരിക്കും . പാഞ്ഞു പോകുന്ന ഏതെങ്കിലും സമാന്തര സെർവിസിൽ അവൻ കാണുമായിരിക്കും .
സ്റ്റഡി ലീവ് ആയി.
ഹാൾ ടിക്കറ്റ് വാങ്ങാൻ വേണ്ടി അന്ന് പോയി.
പാലൈ കോണം വളവിൽ പോലീസ് കല്ലുകൾ വച്ച് അതിർത്തി തിരിച്ചിരിക്കുന്നു . കട്ടപിടിച്ച രക്തം അവർക്ക് മണൽ കൊണ്ട് മറയ്ക്കാൻ കഴിഞ്ഞില്ല .
"ഇവിടെ ആണ് ഇന്നലെ അപകടം നടന്നത് "
ബസിലിരുന്നു ആരോ പറഞ്ഞു .
ബസ് ആലമുക്ക് എത്തി പീടിക അടച്ചിട്ടിരിക്കുന്നു . പീടികയോട് ചേർന്നുള്ള അവൻറെ വീട്ടിൽ ഷാമിയാന പന്തൽ .
'നിനക്ക് അവനെ കാണേണം എന്നില്ലേ?....' വീടിനു മുൻപിലെ കറുത്ത തുണി കഷണം അവളോട് ഉറക്കെ വിളിച്ചു ചോദിച്ചു.
ഹാൾ ടിക്കറ്റ് വാങ്ങിയത് യാന്ത്രികമായിട്ടായിരുന്നു . തിരച്ചു വന്നപ്പോൾ അവൻറെ കല്യാണ പന്തൽ ആർ ത്തി യോടെ നോക്കി . വീട്ടിൽ ചെന്ന് കയറിയതും തലേ ദിവസത്തെ പത്രം അരിച്ചു പെറുക്കി .
ചരമ പേജുകൾക്ക് രണ്ടു പേജ് മുൻപ് ദീർഘ ചതുരത്തിൽ ഒതുക്കിയ അവൻറെ ആയുസിൻറെ അക്ഷര കട്ടകൾക്കിടയിൽ ഒരു ഫോട്ടോ പോലും ഇല്ല.
'ജിഫർ ' അതാണവൻറെ പേര്
അവളെക്കാൾ രണ്ടു വയസു മുതിർന്നത്
ഖാദറിൻറെ മകൻ
അന്നവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .
നീല കാലുറകൾ , അവൻറെ കറുത്ത മേനി ; അവൾക്ക് ഭയം അല്പം പോലും തോന്നിയില്ല . അവനോടുള്ള സ്നേഹം കൂടി കൊണ്ടിരുന്നു . ഉറക്കമില്ലാത്ത രാത്രികളിൽ അവൻ അവൾക്കു കൂട്ടായി വന്നു .പകൽ പോലും അവൻറെ സാമിപ്യം അവൾ അനുഭവിച്ചറിഞ്ഞു .
ഒരു കാര്യം അവൾക്കു തീർച്ചയായി അവൾ അല്ലാതെ മറ്റാരും അവനെ പ്രണയിച്ചിട്ടില്ല .അവനെ ഇത്രയധികം ശ്രദ്ധിച്ച പെണ്‍കുട്ടിയെ അവൻ തേടി വന്നു. അവൻ അവളെ സ്നേഹിക്കാൻ തുടങ്ങി .
അവളാകട്ടെ സുബോധം വന്ന ഏതോ നിമിഷത്തിൽ അവനെ അക്ഷരങ്ങളാൽ വശീകരിച്ചു കടലാസ്സിൽ ആവാഹിച്ചു തൂലിക കൊണ്ട് റ്റ്യൂറ്റൊറിയൽ കോളേജിലെ കയ്യെഴുത്ത് പ്രതിയിൽ തളച്ചു .
ആ നീല കാലുറകൾ അവൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ നേടി കൊടുത്തു .
കാല ചക്രങ്ങൾ എത്ര വേഗത്തിലാണ് ഓടിയത്.
അവൻ ഇപ്പോൾ ആരും തുറക്കാത്ത ആ കയ്യെഴുത്ത് പ്രതിയിൽ ... പൊടി പിടിച്ച പേജുകൾക്കിടയിൽ കിടന്നു കരയുന്നുണ്ടാകും .. എന്നെ കെട്ടഴിച്ചു വിടൂ .. അലറി കരയുന്നുണ്ടായിര്ക്കും
എന്തിനിപ്പോൾ അവനെ ഓർക്കേണം ?
എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല-- അവൻറെ ആ നീല കാലുറകൾ മറക്കാൻ കഴിയുന്നില്ല .
എല്ലാവരും ഉറങ്ങുന്ന ഏതോ ഒരു നിശബ്ദ രാത്രിയിൽ അവൾ അവനെ അടഞ്ഞു കിടക്കുന്ന ആ കയ്യെഴുത്ത് പ്രതിയിൽ നിന്നും മോചിപ്പിച്ചു .
---------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ