ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂലൈ 18, വ്യാഴാഴ്‌ച

ശബ്ദ രൂപം

രൂപമില്ലാത്തവയ്ക്കു  രൂപം കൊടുക്കുവാൻ
ആകുമീ ശബ്ദ രൂപങ്ങൾക്ക്‌

ഇല്ലാത്ത പാത്രങ്ങൾ  കോറീയിടുന്നു
പണ്ടത്തെ കഥകൾ  കേട്ടുകൊണ്ട്

ആരെയും  പേടിച്ചിട്ടില്ലായെങ്കിലും
കേട്ടു കേട്ടു ദൈവത്തെ  ഭയപ്പെടുന്നവർ
                            മനുഷ്യർ


ചരിത്രങ്ങൾ മാറ്റി എഴുതിയവർ
ശബ്ദ രൂപത്തിലിന്നും  ജീവിക്കുന്നു .

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക

ശബ്ദരൂപങ്ങൾ നൽകുന്നു
മാറ്റങ്ങൾ , യുദ്ധങ്ങൾ  പുരോഗമനങ്ങൾ .


വെളുപ്പിന്  വിശപ്പിൻ  അലറൽ
                           കേട്ടാലറിയാം
അകലെ  മൃഗശാലയിൽ  സിംഹമാണെന്ന് .


കേട്ടാലറിയാം ദൂരെ പായും വണ്ടിയേതെന്നു;
കണ്ണെത്താ  ദൂരത്തെ  വിമാനം അറിയാം
 അത് സഞ്ചരിക്കും ശബ്ദത്തിലൂടെ .


നാദം കേട്ടെതിർ പാട്ട് പാടും
കുയിലെന്നറിയാൻ  രൂപമേ  വേണ്ടാസ്വപങ്ങൾക്ക്  വിലക്ക് കൽപ്പിക്കുന്നു
  കണ്ടിട്ടേയില്ലാ താ  ചീവിടിൻ ശബ്ദം


മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം ഇന്നത്തെ   ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


അമ്മയെനിക്കെന്നുമൊരു ശബ്ദ രൂപം.
'മകളേ  ' എന്ന്  എത്ര ദൂരെ  നിന്ന്  വിളിച്ചാലും
തിരിച്ചറിയുന്നേൻ മാതാവിൻ  ശബ്ദ രൂപം.അച്ഛൻ പിരിഞ്ഞു  ഏറെ ആയെങ്കിലും,
രാത്രിയിൽ  കാർക്കിച്ചു  വരവ്
അറിയിക്കുന്നതിപ്പോഴും  കേൾക്കുന്നുചേച്ചിയും  ചേട്ടനും  എത്ര അകന്നാലും
'കലപില ' എന്നത്  മറക്കുവാനാകില്ല
ഉമ്മറത്തിൽ കേൾക്കുമേ  ഇപ്പോഴും
 ദൂരെയാ തൊടിയിലെ 'കലപിലകൾ  'ഉച്ചത്തിൽ  സംസാരിക്കും  ചെറിയമ്മ ,
ചിറ്റപ്പൻ  ആൾ രൂപങ്ങൾ  അല്ല
വെറും  ശബ്ദ രൂപം.


ഇന്നേയ്ക്ക് നമ്മൾ  ഉണ്ടാക്കുന്ന  ശബ്ദങ്ങൾ
നാളെ തലമുറയ്ക്ക്  നമ്മുടെ രൂപമാണ് .


 മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം നാളത്തെ  ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


നാളത്തെ നമ്മുടെ നല്ല രൂപം  മെനയുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ